ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ സാഹിത്യ സാമൂഹ്യ മാധ്യമ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന രണ്ടു വ്യക്തിത്വങ്ങളായ കോശി തോമസിന്റെയും ഈശോ ജേക്കബിന്റെയും നിര്യാണത്തിൽ ഫോമാ സതേണ്‍ റീജണ്‍ അനുശോചിച്ചു. നായർ പ്ലാസയിൽ നവംബർ 23ന് വൈകുന്നേരം ചേർന്ന യോഗത്തിൽ, കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച ഈശോ ജേക്കബിന്റെയും കോശി തോമസിന്റെയും വേർപാട് ഹൂസ്റ്റണ്‍ മലയാളികൾക്ക് താങ്ങാനാവുന്നതിനപ്പുറമാണെന്നു നേതാക്കൾ സ്മരിച്ചു. ആർ.വി. പി ഡോ. സാം ജോസഫ് യോഗത്തിനു അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മറ്റി മെന്പർ മാത്യൂസ് മുണ്ടക്കൽ കടന്നു വന്നവർക്കു സ്വാഗതം ആശംസിച്ചു.
ജോയി എം സാമുവേൽ അനുശോചന സന്ദേശം നൽകി. ഈശോ ജേക്കബിന്റെയും കോശി തോമസിന്റെയും വിയോഗം ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റിക്ക് നികത്താനാവാത്ത വിടവാണ് എന്ന് അനുശോചന കുറിപ്പിൽ ജോയി എം. സാമുവേൽ പറഞ്ഞു. ഫോമാ ഫൗണ്ടർ പ്രസിഡന്റ് ശശിധരൻ നായരും ഫൗണ്ടർ ട്രഷറർ എം.ജി മാത്യു, രാജൻ യോഹന്നാൻ, ബാബു മുല്ലശേരി, ബാബു സക്കറിയ, തോമസ് ഒലിയാംകുന്നേൽ, മൈസൂർ തന്പി, വത്സൻ മഠത്തിപ്പറന്പിൽ, പൊന്നമ്മ നായർ, ലീലാമ്മ മാത്യു, ഫിലോമിന വത്സൻ, ലില്ലിക്കുട്ടി ഒലിയാംകുന്നേൽ ഷിബി റോയ് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
അജു വാരിക്കാട്