ന്യൂഡൽഹി: ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി ഈ വർഷം മുതൽ നൽകുന്ന അക്കാദമിക് എക്സലൻസ് അവാർഡുകൾക്ക് രോഹിത് എസ.് കുമാർ (കോമേഴ്സ്), ശ്രേയാ നായർ, ഡേശ് നാ ഡെനിഷ് (സയൻസ്), അനന്യാ നായർ (ഹ്യൂമാനിറ്റീസ്) എന്നിവർ അർഹരായി.
ക്യാഷ് അവാർഡും ഫലകവും ഞായറാഴ്ച മയൂർ വിഹാർ ഫേസ്-3 ലെ ശ്രീ ഇഷസിദ്ധി വിനായക മന്ദിറിൽ ചക്കുളത്തമ്മ പൊങ്കാലയോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
കോവിഡ്-19 മാനദണ്ഡങ്ങൾ നില നിൽക്കുന്നതിനാൽ ഇത്തവണയും പ്രത്യേകം പൊങ്കാല സമർപ്പണത്തിന് ഭക്തജനങ്ങൾക്ക് അനുവാദമില്ല. ശ്രീഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിലെ മേൽശാന്തി ഗണേശൻ പോറ്റിയുടെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്കാണ് പൊങ്കാല. 10 മണിക്ക് അക്കാദമിക് എക്സലൻസ് അവാർഡുകളുടെ വിതരണം. 11 മണിക്ക് രാമൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ വിളക്കു പൂജയും നടക്കും.
ചടങ്ങുകൾ https://youtu.be/YQ4xpdmvXIg എന്ന യു-ട്യൂബ് ലിങ്കിലൂടെ തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9810477949, 8130595922 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പി.എൻ. ഷാജി