ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയിൽ പുതുതായി ആരംഭിക്കുന്ന മൂന്ന് മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ ഉദ്ഘാടനവും പ്രവേശനോത്സവും ഒക്ടോബർ 31 ഞായറാഴ്ച വൈകീട്ട് നാലിന് നങ്കൽറായ് വാത്മീകി മന്ദിർ അങ്കണത്തിൽ നടത്തപ്പെടുന്നു. ഏരിയാ ചെയർമാൻ വർഗീസ് പി. മാമൻ അധ്യക്ഷത വഹിക്കുന്ന പ്രവേശനോത്സവ ചടങ്ങുകൾ ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം ചെയ്യും.
ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോ-ഓർഡിനേറ്ററും ഡിഎംഎ വൈസ് പ്രസിഡന്റുമായ രാഘുനാഥൻ നായർ കെ.ജി, അഡീഷണൽ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ ഡൽഹി ചാപ്റ്റർ വൈസ് പ്രസിഡന്റുമായ കെ.ജെ. ടോണി, ഏരിയ ഓഫീഷ്യേറ്റിങ് സെക്രട്ടറി ഉല്ലാസ് ജോസഫ്, ട്രഷറർ റെജിമോൻ കെ എൽ, മലയാളം മിഷൻ കോ-ഓർഡിനേറ്ററും കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗവുമായ പ്രദീപ് ദാമോദരൻ, മലയാളം ഭാഷ അധ്യാപിക രജിത ടീച്ചർ, ഏരിയ വനിതാ വിഭാഗം കണ്‍വീനർ ജെസി ഹരി, പ്രോഗ്രാം കണ്‍വീനർ സുശീൽ കെസി എന്നിവർ സംസാരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9413734541, 8800105533
പി.എൻ. ഷാജി