ദുബായ് : നോവലിസ്റ്റ് ചേതൻ ഭഗതിന്റെ പുതിയ പുസ്തകമായ ’400 ഡേയ് സി’ന്റെ ആഗോള പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ നടക്കും., കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ്, കവി മനോജ് കൂറൂർ, സന്തോഷ് ജോർജ് കുളങ്ങര എന്നിവർ മേളയിൽ മലയാളത്തിന്റെ അഭിമാന സാന്നിധ്യങ്ങളാകും. നവംബർ 3 നാണു മേള തുടങ്ങുന്നത്.
വായനാപ്രേമികൾ കാത്തിരിക്കുന്ന ചേതൻ ഭഗതിന്റെ ’400 ഡേയ്സ് എന്ന പുസ്തകത്തിന്റെ ആഗോള പ്രകാശനം നവംബർ 6 ശനിയാഴ്ച രാത്രി 8 മുതൽ 9 വരെയുള്ള സമയങ്ങളിൽ ബാൾ റൂമിൽ നടക്കും. പുസ്തകത്തിന്റെ എഴുത്തു വഴികളെക്കുറിച്ച് ചെത്താൻ ഭഗത് തന്നെ സംസാരിക്കാനെത്തും.
ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷ്, മാധ്യമ പ്രവർത്തകൻ വീർ സംഘ്വി, ഇന്ത്യൻ സംരംഭകൻ ഹർഷ് മരിവാല, യുവ ഇന്ത്യൻ ഇംഗ്ലീഷ് നോവലിസ്റ്റ് രവീന്ദർ സിംഗ് എന്നിവരുടെ സാന്നിധ്യവും മേളയെ ശ്രദ്ധേയമാക്കും. കഥാകൃത്തും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസ്, കവി മനോജ് കൂറൂർ, സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുക. പി എഫ് മാത്യൂസിന്റെ കടലിന്റെ മണം , മനോജ് കുറൂറിന്റെ കവിത സമാഹാരം എന്നിവ മേളയിൽ അവതരിപ്പിക്കും. സഞ്ചാര വഴികളിലൂടെയും , ബഹിരാകാശ സഞ്ചാരത്തെക്കുറിച്ചും സന്തോഷ് ജോർജ്് കുളങ്ങര സംസാരിക്കും.
നവമ്ബർ 6 ശനിയാഴ്ച വൈകിട്ട് 7.15 മുതൽ - 8.15 വരെ ഇന്ത്യൻ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ്വി ’എ റൂഡ് ലൈഫ്’ എന്ന തന്റെ പുതിയ കൃതിയെക്കുറിച്ച് സംസാരിക്കും. അന്നേ ദിവസം ഇന്റലെക്ച്വൽ ഹാളിൽ രാത്രി 8.30 മുതൽ - 9.45 വരെ സന്തോഷ് ജോർജ് കുളങ്ങരയും സംസാരിക്കും. യുവ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ രവീന്ദർ സിങ് തന്റെ പുതിയ പുസ്തകം ’റൈറ്റ് മി എ ലവ് സ്റ്റോറി ’ പരിചയപ്പെടുത്തുന്നത് സമാപന ദിവസമായ 13 നു ശനിയാഴ്ച വൈകിട്ട് 7.15 മുതൽ 8.15 വരെയാണ്. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 3 മുതൽ 13 വരെയാണ് പുസ്തക മേള നടക്കുന്നത്.
അനിൽ സി ഇടിക്കുള