+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പതിനഞ്ചാമത് എഡിഷൻ പ്രകാശനം ചെയ്തു

ദോഹ : മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പതിനഞ്ചാമത് എഡിഷൻ പ്രകാശനം ചെയ്തു. ഹോളിഡേ വില്ല ഹോട്ടലിൽ നടന്ന ചടങ്ങിൽ വി വണ്‍ ലോജിസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഗഫൂറിന് ആദ്യ പ
ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പതിനഞ്ചാമത് എഡിഷൻ പ്രകാശനം ചെയ്തു
ദോഹ : മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി പതിനഞ്ചാമത് എഡിഷൻ പ്രകാശനം ചെയ്തു. ഹോളിഡേ വില്ല ഹോട്ടലിൽ നടന്ന ചടങ്ങിൽ വി വണ്‍ ലോജിസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ഗഫൂറിന് ആദ്യ പ്രതി നൽകി ഇന്ത്യൻ ബിസിനസ് ആന്‍റ് പ്രൊഫഷണൽ കൗണ്‍സിൽ പ്രസിഡന്‍റ് ജഅ്ഫർ സാദിഖ് ആണ് പ്രകാശനം നിർവഹിച്ചത്.

ബിസിനസ് രംഗത്ത് നെറ്റ് വർകിംഗ് വളരെ പ്രധാനമാണെന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാൻ സഹായകമാകുന്ന ഖത്തർ ബിസിനസ് കാർഡ് ഡയറക്ടറി എല്ലാതരം ബിസിനസുകൾക്കും ഏറെ പ്രയോജനകരമാണെന്നും ഡയറക്ടറി പ്രകാശനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഖത്തറിലെ ബിസിനസ് സമൂഹത്തിനുള്ള മീഡിയ പ്ലസിന്‍റെ സമ്മാനമാണ് ബിസിനസ് കാർഡ് ഡയറക്ടറിയെന്നും 2007 മുതൽ മുടക്കമില്ലാതെ എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന ബിസിനസ് കാർഡ് ഡയറക്ടറി ഇന്തോ ഗൾഫ്, ഇൻട്രാ ഗൾഫ് വ്യാപാരം പ്രോൽസാഹിപ്പിക്കുന്നതിന് സഹായകമാകുന്നുവെന്നതിൽ അഭിമാനമുണ്ടെന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്ളസ് സിഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ലോകാടിസ്ഥാനത്തിൽ തന്നെ ഇതുപോലൊരു ഡയറക്ടറി വേറെയില്ലെന്നാണ് മനസിലാക്കുന്നത്. പുതുമയും ആകർഷവുമായ ഈ കാഴ്ചപ്പാട് ലോകം അംഗീകരിച്ചുവെന്നാണ് ഡയറക്ടറിക്ക് ലഭിച്ച അംഗീകാരകങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പ്രിന്‍റ് എഡിഷന് പുറമെ ഓണ്‍ലൈനിലും മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാകുന്ന ഡയറക്ടറി ത്രീ ഇൻ വണ്‍ ഫോർമുലയിലൂടെ എല്ലാതരം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുന്നതാണ്.

കേരള ബിസിനസ് ഫോറം പ്രസിഡന്‍റ് സി.എ ഷാനവാസ് ബാവ, ഡ്രീം പ്രോപ്പർട്ടി ഫൗണ്ടറും ചെയർമാനും സിഇഒയുമായ മുഹമ്മദ് ഷഫീഖ്, ശ്രീലങ്കൻ എയർലൈൻസ് ഖത്തർ ജനറൽ മാനേജർ തുശിത വിക്രമ സിംഗെ, ദോഹ ബ്യൂട്ടി സെന്‍റർ മാനേജിംഗ് ഡയറക്ടർ ഡോ. ഷീല ഫിലിപ്പ് എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.

അക്കോണ്‍ ഹോൾഡിംഗ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഷറഫുദ്ധീൻ തങ്കയത്തിൽ, ഫൗസിയ അക്ബർ, മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, സിയാഉറഹ്മാൻ, ജോജിൻ മാത്യൂ, കാജ ഹുസൈൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.