നോട്ടിംഗ്ഹാം: ബംഗളൂരു വിവേകാനന്ദ കോളേജ് ക്യാന്പസിലും എം.ജി റോഡിലടക്കം നടത്തിയ വികൃതികളുടേയും, കുസൃതികളുടേയും ഭൂതകാലക്കുളിര് നൽകുന്ന ഓർമകളുമായി നാലുദിവസം ആഘോഷിച്ച് ഉല്ലസിക്കാൻ പഴയ യൗവന മനസോടെ സഹപാഠികൾ ഒത്തുചേരുന്നു.
1996-99 ബാച്ചിൽ ബംഗളൂരു സ്വാമി വിവേകാനന്ദ സ്കൂൾ ഓഫ് നഴ്സിംഗ് കോളേജിൽ പഠിച്ചിറങ്ങിയ കൂട്ടുകാരുടെ പത്തൊൻപതാമത് സംഗമം കോറോണക്കാലത്തിന്റെ പരിമിതിമൂലം എത്തിച്ചേരാൻ സാധിക്കുന്നവരെ വച്ച് നവംബർ 1 മുതൽ 4 വരെ യുകെയിൽ മാൻസ്ഫീൽഡിലുള്ള YHA യിൽ വച്ച് നടത്തുന്നു. സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
പഴയ ഓർമ്മകളുമായി യുകെ, സ്വിറ്റ്സർലൻഡ് അയർലൻഡ്, കാനഡ എന്നിവിടങ്ങളിൽ നിന്ന് പറന്നിറങ്ങുന്ന സുഹൃത്തുക്കൾ പഴയ ഓർമ്മകൾ ഓർത്തെടുക്കാനും, മറക്കാനാവാത്ത അനുഭവങ്ങൾക്കുമായി കാത്തിരിക്കുന്നു. നാട്ടിൽ നടത്തേണ്ട ഈ സംഗമം കോവിഡ് മൂലം യുകെയിൽ നടക്കുന്പോൾ ഇരുപതാമത്തെ സംഗമം നാട്ടിൽ തന്നെ നടത്താൻ കഴിയുമെന്നാണ് കരുതുന്നത്. ഇത്തവണ എത്തിച്ചേരാൻ സാധിക്കാത്തവരുടെ മനസ് കൊണ്ടുള്ള അദൃശ്യ സാന്നിധ്യം ഈ സംഗമത്തിൽ തിർച്ചയായും ഉണ്ടാകും. സംഗമത്തിലേക്ക് 1996-99 ബാച്ചിലെ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സംഗമവേദിയുടെ വിലാസം:-
YHA Sherwood Forest,
Forest cor,
Edwinstowe,
Mansfield,
NG21 9RN.
ലിജോ പുന്നൂസ്
ബംഗളൂരു വിവേകാനന്ദ കോളേജ് 1996-99 നഴ്സിംഗ് ബാച്ചിന്റെ സംഗമം നവംബർ 1 മുതൽ നോട്ടിംഗ്ഹാമിൽ
11:57 PM Oct 27, 2021 | Deepika.com