കുവൈറ്റ് സിറ്റി : ദേശീയ അസംബ്ലിയുടെ പതിനാറാം നിയമനിർമ്മാണ കാലയളവിന്റെ രണ്ടാമത് സെഷൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസബാഹ് ഉദ്ഘാടനം ചെയ്തു. നിയമനിർമാണ എക്സിക്യൂട്ടീവ് അധികാരികളുടെ സഹകരണത്തിലൂടെ പരിഷ്കാരങ്ങൾ ശക്തിപ്പെടുത്തുവാൻ ആഹ്വാനം ചെയ്ത അമീർ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു.
നേരത്തെ പാർലമെന്റ് ആദ്യ സെഷനിൽ പ്രതിപക്ഷത്തിന്റെ നിസഹകരണം മൂലം സമ്മേളനം നിരവധി തവണ മുടങ്ങിയിരുന്നു. പാർലമെന്റിൽ പ്രതിപക്ഷത്തിന് നിർണായക സ്വാധീനമുള്ളതിനാൽ സർക്കാരുമായി നിരന്തര സംഘട്ടനത്തിലാണെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് അമീർ മുൻകൈയെടുത്ത് നടത്തിയ നാഷനൽ ഡയലോഗ് പാർലമെന്റ് അംഗങ്ങളും മന്ത്രിസഭയും തമ്മിലുള്ള ബന്ധം നന്നാക്കുമെന്നാണ് കരുതപ്പെടുന്നത്.
സലിം കോട്ടയിൽ