ലണ്ടൻ: കഴിഞ്ഞ നാലുവർഷമായി യൂകെയിലെ മലയാളി സമൂഹം ഹൃദയത്തിൽ ഏറ്റുവാങ്ങിയ 7 ബീറ്റ്സ് സംഗീതോൽസവം & ചാരിറ്റി ഇവന്റ് (സീസണ് 5)കോവിഡ് നൽകിയ ചെറിയ ഇടവേളയ്ക്കു ശേഷം അഞ്ചാം വാർഷികാഘോഷവുമായി ലണ്ടനടുത്തുള്ള വെല്ലിൻ ഗാർഡൻ സിറ്റിയിൽ 2022 ഫെബ്രുവരി 19 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞി മൂന്നു മുതൽ അരങ്ങേറുന്നു.
മുൻകാലങ്ങളിൽ യൂകെയിൽ നിരവധി കലാകാര·ാർക്കും കലാലാകാരികൾക്കും വേദിയെരുക്കിയ സംഗീതോത്സവം ചാരിറ്റി ഇവന്റ് മൂലം നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ സംഘാടകർക്ക് വളരെയധികം അഭിമാനമുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ കലാ സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രതിഭകൾ പങ്കെടുക്കുന്നു.
ലണ്ടനിലെ ഹാർട്ട്ഫോർഡ് ഷെയറിൽ വെല്ലിൻ ലോക്കൽ കൗണ്്സിലിന്റെ പരിപൂർണ സഹകരണത്തോടെയാണ് 7 ബീറ്റ്സ് സംഗീതോൽസവം സീസണ് -5 ഇത്തവണ സ്വരരാഗതാളലയ പ്രപഞ്ചം തീർക്കുന്നത്. അതോടൊപ്പം മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച മണ്മറഞ്ഞ പ്രശസ്ത കവി പത്മശ്രീ ഒഎൻവി കുറിപ്പിന്റെ അനുസ്മരണവും നടത്തും. യൂകെയിലെ പ്രമുഖ മോർട്ടഗേജ് & ഇൻഷുറൻസ് സ്ഥാപനമായ അലൈഡ് ഫൈനാൻഷ്യൽ സർവീസസാണ് ഇത്തവണയും 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ ടൈറ്റിൽ സ്പോണ്സർ. തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്ന ഈ കലാവിരുന്നിലേക്ക് എല്ലാ കലാ സ്നേഹികളെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്:
ജോമോൻ മമ്മൂട്ടി 07930431445
സണ്ണിമോൻ മത്തായി 07727 993229
കൗണ്സലർ ഡോ. ശിവകുമാർ 07474 269097
മനോജ് തോമസ് 07846 475589
ജോസ് കുന്പിളുവേലിൽ
7 ബീറ്റ്സ് സംഗീതോൽസവും ചാരിറ്റി ഇവന്റ് &ഒഎൻവി കുറുപ്പ് അനുസ്മരണവും ഫെബ്രു. 19ന്
11:01 PM Oct 26, 2021 | Deepika.com