കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസി കെമിക്കൽസ് ആൻഡ് അലൈഡ് പ്രോഡക്ട്സ് എക്സ്പോർട്ട് പ്രൊമോഷൻ കൗണ്‍സിലുമായി സഹകരിച്ച് ഓണ്‍ലൈൻ ബയേഴ്സ് സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് മീറ്റ് ഉദ്ഘാടനം ചെയ്തു.
കുവൈറ്റിലെ ഇൻഫ്രാസ്ട്രക്ചർ വികസന പദ്ധതികളിൽ ഇന്ത്യൻ ബിൽഡിംഗ് മെറ്റീരിയൽ മേഖലക്ക് നല്ല വിപണി സാധ്യതയാനുള്ളതെന്നും ഇന്ത്യൻ ഉൽപന്നങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്നും സിബി ജോർജ് പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള നിർമാണ സാമഗ്രികളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബയേഴ്സ് സെല്ലർ മീറ്റ് സംഘടിപ്പിച്ചത്. കുവൈറ്റ് ഇന്ത്യൻ നിർമ്മാണ വ്യവസായത്തെക്കുറിച്ച് കെമിക്കൽസ് ആൻഡ് അലൈഡ് പ്രോഡക്ട്സ് എക്സ്പോർട്ട് പ്രൊമോഷൻ കൗണ്‍സിൽ പ്രസിഡന്റ് ബി.എച്ച്. പട്ടേലും ,കുവൈറ്റിലെ നിർമ്മാണ സാമഗ്രികളുടെ സാധ്യതകളെക്കുറിച്ച് ഇന്റർനാഷണൽ ഇന്റീരിയേഴ്സ് എംഡി രാജ്പാൽ ത്യാഗി, കുവൈറ്റ് റവൈസി കന്പനി സിഇഒ ഉസ്മാൻ ബൂദായ് എന്നീവരും സംസാരിച്ചു. ഇന്ത്യയിൽ നിന്നും കുവൈറ്റിൽ നിന്നുമുള്ള നിരവധി പേർ പങ്കെടുത്ത മീറ്റിൽ 40ൽ അധികം ഇന്ത്യൻ കയറ്റുമതി വ്യാപാരികൾ തങ്ങളുടെ ഉൽപന്നങ്ങൾ പരിചയപ്പെടുത്തി.
സലിം കോട്ടയിൽ