ഷിക്കാഗോ: യുണൈറ്റഡ് എയർലൈൻസ് എക്സിക്യൂട്ടീവ് ജേക്ക് സിഫോലിയയുടെ (50) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ഓഗസ്റ്റിൽ കാണാതായ ജേക്കിന്റെ മൃതദേഹാവശിഷ്ഠങ്ങൾ ഷിക്കാഗോ വാട്ടർഫോൾ ഡെറിൻ ഫോറസ്റ്റ് പ്രിസർവിലെ മരത്തിൽ ജീവനൊടുക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. പരിശോധനകൾക്ക് ശേഷം മൃതദേഹം ജേക്കിന്േറതാണെന്നു സ്ഥിരീകരിച്ചതായി ഡ്യുപേജ് കൗണ്ടി അധികൃതർ അറിയിച്ചു. മരണകാരണം വ്യക്തമല്ല.
ദുരൂഹ സാഹചര്യത്തിൽ കാണാതായ ജേക്കിനെ കണ്ടെത്തുന്നതിന് കഴിഞ്ഞ ഒരു വർഷത്തിലധികമായി അന്വേഷണം നടക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കാർ വാട്ടർഫോർ ഗ്ലെനിനു സമീപം പാർക്കു ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ജേക്കിന്റെ പേഴ്സ്, ഡ്രൈവിംഗ് ലൈസെൻസ്, ബാഗ് തുടങ്ങിയ നിരവധി സാധനങ്ങൾ സംഭവസ്ഥലത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
പി.പി. ചെറിയാൻ