കുവൈറ്റ് സിറ്റി : രിസാല സ്റ്റഡി സർക്കിൾ പന്ത്രണ്ടാമത് നാഷണൽ സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി പ്രവാസി മലയാളികളിലെ എഴുത്തുകാർക്കായി കലാലയം പുരസ്കാരം നൽകുന്നു. കഥ, കവിത എന്നീ വിഭാഗങ്ങളിലാണ് കലാലയം പുരസ്കാരം സമ്മാനിക്കുക. കുവൈറ്റിൽ താമസിക്കുന്ന പ്രവാസികൾ അവരുടെ മൗലിക രചനകളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. പ്രായഭേതമന്യേ എല്ലാവർക്കും മത്സരത്തിലേക്ക് സൃഷ്ടികൾ അയക്കാവുന്നതാണ്.
മലയാള സാഹിത്യത്തിൽ വിവിധ മേഖലകളിൽ സംഭാവനകൾ അർപ്പിച്ച ജൂറികളായിരിക്കും പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക. 2021 നവംബർ 18, 19 വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കുന്ന കുവൈറ്റ് നാഷനൽ സാഹിത്യോത്സവത്തിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.
ഒരാളിൽ നിന്ന് പരമാവധി ഒരു കഥയും കവിതയും മാത്രമേ സ്വീകരിക്കുകയുള്ളൂ. കവിത 40 വരികളിലും കഥ 400 വാക്കുകളിലും കവിയരുത്. മുന്പ് പ്രസിദ്ധീകരിച്ചവയോ മറ്റു മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടതോ ആയിരിക്കരുത്.
കലാലയം പുരസ്കാരത്തിലേക്കുള്ള സൃഷ്ടികൾ സ്വന്തം ഇമെയിലിൽ നിന്ന് സമഹമഹമ്യമാസംേ@ഴാമശഹ.രീാ എന്ന വിലാസത്തിലേയ്ക്ക് ’കലാലയം പുരസ്കാരം’ എന്ന സബ്ജക്ട് ലൈനിൽ എഴുതി മാത്രം സമർപ്പിക്കുക. നാട്ടിലെയും പ്രവാസ ലോകത്തെയും വിലാസം, ബന്ധപ്പെടേണ്ട നന്പർ, സ്വയം പരിചയപ്പെടുത്തിയ ചെറുവിവരണം, എഴുത്തിന് മറ്റു അവാർഡുകളോ നേട്ടങ്ങളോ ലഭിച്ചിട്ടുണ്ടെങ്കിൽ അത്, എന്നിവയും സൃഷ്ടിയോടൊപ്പം വയ്ക്കണം. രചനകൾ ടൈപ് ചെയ്ത പിഡിഎഫ് ഫോർമാറ്റിലോ യുനികോഡ് ഫോണ്ടിലോ ആണ് അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി 2021 നവംന്പർ 5 ന് രാത്രി 11 വരെ.
കൂടുതൽ വിവരങ്ങൾക്ക് 6044 7925, 9558 3993
സലിം കോട്ടയിൽ