തിരുവനന്തപുരം: വേൾഡ് മലയാളി കൗണ്‍സിൽ കഴക്കൂട്ടം ചാപ്റ്റർ നിലവിൽ വന്നു. വഴുതക്കാട് ശ്രീമൂലം ക്ലബ്ൽ നടന്ന ചടങ്ങിൽ ഡബ്ലിയുഎംസി ഗ്ലോബൽ പ്രസിഡന്റ് ടി.പി. വിജയനാണ് ട്രാവൻകൂർ പ്രോവിൻസിന്റെ കീഴിൽ രൂപീകരിക്കുന്ന കഴക്കൂട്ടം ചാപ്റ്റർ ഉദ്ഘാടനം ചെയ്തത്.
ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള ചാപ്റ്റർ ഭാരവാഹികൾക്കും അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കഴക്കൂട്ടം ചാപ്റ്ററിന്റെ കീഴിൽ ആരംഭിക്കുന്ന സന്നദ്ധ സേവന പദ്ധതികളുടെ ഉദ്ഘാടനം ഡബ്ലിയു എംസി ഗ്ലോബൽ സെക്രട്ടറി ജനറൽ പോൾ പാറപ്പള്ളി നിർവഹിച്ചു. പ്രോവിൻസ് പ്രസിഡന്റ് സാം ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ കോർഡിനേറ്റർ രഞ്ജിത്ത് രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. ഗ്ലോബൽ കൾച്ചറൽ ഫോറം ചെയർമാൻ കെ. വിജയചന്ദ്രൻ പുതിയ അംഗങ്ങൾക്ക് ആമുഖവിശദീകരണം നൽകി.
ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ബേബി മാത്യു സോമതീരം, ഷാജി മാത്യു മുളമൂട്ടിൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിവിധ ഭാരവാഹികളായ തങ്കമണി ദിവാകരൻ, ഡോ. സുനന്ദ കുമാരി, തുളസീധരൻ നായർ, സൊനാൽജി എന്നിവർ സംസാരിച്ചു. കഴക്കൂട്ടം ചാപ്റ്റർ ഭാരവാഹികളായി അഡ്വ. അശോക് വിശ്വനാഥൻ (പ്രസിഡന്റ്), മഹേഷ് എം.എൻ (സെക്രട്ടറി), ഡോ. ഷിബു (വൈസ് പ്രസിഡന്റ്), വിഷ്ണുരാജ് .കെ (ജോയിന്റ് സെക്രട്ടറി), എബി കെ. സാമുവേൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.