മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ അവയർനസിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണ്‍ലൈൻ സെമിനാർ വനിതകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സീനിയർ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. നിഷ പിള്ളയാണ് വനിതകൾക്കായി സംഘടിപ്പിച്ച സെമിനാറിൽ അവെർനെസ് ക്ലാസ് എടുത്തത്. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം ചെയ്ത ചടങ്ങിന് ലേഡീസ് വിംഗ് പ്രസിഡന്റ് ബിസ്മി രാജ് അധ്യക്ഷത വഹിച്ചു. ലേഡീസ് വിംഗ് സെക്രട്ടറി ലക്ഷ്മി സന്തോഷ് സ്വാഗതവും , ജോ. സെക്രട്ടറി ഷാമില ഇസ്മയിൽ നന്ദിയും പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, ലേഡീസ് വിംഗ് കോ-ഓർഡിനേറ്റർ മനോജ് ജമാൽ, ഹോസ്പിറ്റൽ -ചാരിറ്റി വിംഗ് കണ്‍വീനർ ജിബി ജോണ്‍ എന്നിവർ സംസാരിച്ചു. സെമിനാർ സെഷനുശേഷം അംഗങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഡോക്ടർ മറുപടി നൽകി.
കെ. ജഗത്