ഷിക്കാഗോ: കേരളാ രാഷ്ട്രീയ മണ്ഡലത്തിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ഉശിരും ഉയിരും പകർന്ന് നവീന ആശയങ്ങൾ പ്രധാനം ചെയ്തു ഒരു പുത്തൻ പാതയിലൂടെ നയിക്കുന്നതിനും സംഘടിപ്പിക്കപ്പെട്ട പുതിയ സംഘടനാ സംവിധാനത്തിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി തോമസ് എം. പടന്നമാക്കൽ ചെയർമാൻ ഐഒസി യുഎസ്എ കേരളാ ചാപ്റ്റർ, സജി കരിന്പന്നൂർ ജനറൽ സെക്രട്ടറി ഐഒസി യുഎസ്എ കേരളാ ചാപ്റ്റർ എന്നിവർ അറിയിച്ചു.
കേന്ദ്ര സംസ്ഥാന ഭരണങ്ങൾ ജനാധിപത്യമൂല്യശോഷണത്തിനും കാലഹരണപ്പെട്ട ആശയങ്ങളുടെ വ്യത്യസ്ത ആവിഷ്കാരവുമായി പരിണമിക്കുന്പോൾ ജനാധിപത്യവും മതേതരത്ത്വവും സമത്ത്വവും എല്ലാം നാശോ·ുഖം ആകുകയാണ്. സമസ്ത മേഖലകളിലും ഏകാധിപത്യവും വ്യക്തി താൽപര്യ സംരക്ഷണവും അടമാടുന്നത് രാജ്യത്തെ അപകടത്തിലേക്കാണൽലോ നയിക്കുന്നത്. ഈ തരുണത്തിൽ എക്കാലത്തെ പോലെയും ഭാരതത്തിന്റെ രക്ഷാ കവചമായിരുന്ന ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമായിരിക്കുകയാണ്. എന്നാൽ പരസ്പര മത്സരവും അനൈക്യവും സ്പർദ്ധയും സ്വാർത്ഥതയും ഏകോപനമില്ലായ്മയും നേതൃ നിരകളിൽ പടർന്നു പിടിച്ചപ്പോൾ മുൻപോട്ടു വച്ച കാലുകൾ പിന്നോക്കം വക്കുവാൻ കോണ്‍ഗ്രസിനെ എക്കാലവു സ്നേഹിച്ചവർ നിർബന്ധിതർ ആവുകയായിരുന്നു.
എല്ലാ പരിമിതികളെയും അവഗണിച്ചു ഉൗർജ സ്വലരായി പുതിയ തലങ്ങളിലേക്ക് നയിക്കുവാൻ കോണ്‍ഗ്രസിനെ എല്ലാവരും പിന്തുണക്കുമെന്ന് പ്രത്യാശിക്കുന്നതായി തോമസ് എം. പടന്നമാക്കൽ ചെയർമാന് ഐഒസി യുഎസ്എ കേരളാ ചാപ്റ്റർ, സജി കരിന്പന്നൂർ ജനറൽ സെക്രട്ടറി ഐഒസി യുഎസ്എ കേരളാ ചാപ്റ്റർ എന്നിവർ അറിയിച്ചു. നാം മുൻപോട്ട് നമ്മുടെ രാജ്യത്തിന്റെ ക്ഷേമം നമ്മുടെ ലക്ഷ്യംന്ധ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് പ്രവാസി കോണ്‍ഗ്രസ് പ്രവർത്തകരും കൂടെയുണ്ടാകുമെന്നു ഇവർ ഉറപ്പു നൽകി .
പി.പി. ചെറിയാൻ