ഡാളസ്: കേരളപ്പിറവിയോടനുബന്ധിച്ചു ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 9.30ന് കേരളാ ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന അക്ഷരശ്ലോകസദസിൽ അമേരിക്കയിലും നാട്ടിലും നിന്നുള്ള അക്ഷരശ്ലോക പ്രമുഖർ പങ്കെടുക്കുന്നു. സദസിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് അക്ഷരശ്ലോകസദസ് ക്രമീകരിച്ചിരിയ്ക്കുന്നത്.
അക്ഷരശ്ലോകനിയമങ്ങൾ പൂർണമായി പാലിച്ചുതന്നെ നടത്തുന്ന ഈ പരിപാടിയിൽ പ്രശസ്തഅക്ഷരശ്ലോകവിദഗ്ധനായ ഉമേഷ് നരേന്ദ്രൻ (യുഎസ്) അവതാരകനായി പങ്കെടുക്കും. ഒപ്പം അമേരിക്കയിൽ നിന്നു തന്നെയുള്ള അക്ഷരശ്ലോകവിശാരദനായ ഹരിദാസ് മംഗലപ്പിള്ളിയും പങ്കുചേരും.
അനുപമ. എം (വാണിയംകുളം പാലക്കാട്), നിരുപമ. പി.ജെ (എടരിക്കോട് മലപ്പുറം), പവിത്ര. സി. വി (വെള്ളൂർ), സ്മൃതി. പി. കെ (ഇരുന്പനം, തൃപ്പൂണിത്തുറ), ശ്രീദേവി. പി, (കാഞ്ഞിരമറ്റം, എറണാകുളം), ശ്രീലക്ഷ്മി. പി (കാഞ്ഞിരമറ്റം, എറണാകുളം) എന്നിവരാണ് തങ്ങളുടെ അക്ഷരശ്ലോകവൈദഗ്ദ്ധ്യം അമേരിക്കയിലെ ആസ്വാദകസമക്ഷം അവതരിപ്പിക്കാനെത്തുന്ന വിദ്യാർഥിനികൾ. ഇവരെല്ലാം ജില്ല-സംസ്ഥാനകലോൽസവങ്ങളിൽ പങ്കെടുത്തു കഴിവു തെളിയിച്ചവരാണ്. അക്ഷരശ്ലോക കലാപരിശീലകനായ എ.യു. സുധീർകുമാറിനൊപ്പം (എറണാകുളം) കെ. വേലപ്പൻപിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം.) പരിപാടിയിൽ പങ്കെടുക്കും.
വിദ്യാരംഭകാലവും കേരളപ്പിറവിയും ചേർന്ന ഒക്റ്റോബറിൽ മലയാളത്തനിമയോടെയെത്തുന്ന ഈ സൂം സാഹിത്യപരിപാടിയിൽ പങ്കുചേരാൻ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റി ഹാർദവമായി സ്വാഗതം ചെയ്യുന്നു.
സൂം ഐ ഡി: 828 1059 1798
പാസ്കോഡ്: 868273
മാർട്ടിൻ വിലങ്ങോലിൽ