ടൊറോന്റോ : കാനഡയിലെ മുൻനിര മാധ്യമമായ ഓമ്നി ടീവിയിലെ മലയാളം പ്രോഗ്രാമായ "കേരളീയം' പ്രത്യേക കേരളപ്പിറവി പ്രോഗ്രാമുകളുമായി ഒക്ടോബർ 31ന് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. സുജാത ഗണേഷിന്റെ നേതൃത്വത്തിലുള്ള തിരുവാതിര, മാലാ പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന കേരള തീം ഡാൻസ്, കാനഡയിലെ പൊപെയ്സ് ഭക്ഷണശൃംഖലയിലെ ഏറ്റവും കൂടുതൽ ഫ്രാഞ്ചസികൾ കരസ്ഥമാക്കിയ മലയാളി ബിസിനസ് സംരഭകനായ സജീഷ് കല്ലറക്കലുമായുള്ള അഭിമുഖം തുടങ്ങിയ ഒട്ടേറെ വൈവിധ്യമായ പരിപാടികളുമായാണ് ഈ വർഷം കേരളപ്പിറവി ആഘോഷിക്കുന്നത്.
ഓമ്നി ടീവിയിലെ മറ്റു എല്ലാ എത്നിക് പ്രോഗ്രാമുകളെയും മറികടന്ന് പ്രേക്ഷകരുടെ എണ്ണത്തിലും ഗുണനിലവാരത്തിലും അൻപതു എപ്പിസോഡുകൾ പിന്നിട്ട കേരളീയം ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.
സോച്ചു മീഡിയായുടെ ബാനറിൽ സജി കൂനയിലിന്റെ നേതൃത്വത്തിലാണ് എല്ലാ ആഴ്ചകളിലും അര മണിക്കൂർ ദൈർഘ്യമുള്ള ഈ പ്രോഗ്രാം നടത്തുന്നത്. ഞായറാഴ്ചകളിൽ 12.30ന് സംപ്രേക്ഷണം ചെയ്യുന്ന ഈ പ്രോഗ്രാം തിങ്കളാഴ്ച 2.30 നും വെള്ളിയാഴ്ച 3.30 നും പുനഃ സംപ്രേക്ഷണം ചെയ്യുന്നുണ്ട് .ഫ്രീ ടു എയർ ചാനലായ ഓമ്നി ടീവിയിലെ പ്രോഗ്രാം ഐപിടീവി ഉള്ളവർക്കും ഇൻഡോർ ആന്റിന ഉള്ളവർക്കും കാനഡയിലുടനീളം സൗജന്യമായി കാണാവുന്നതാണ്.
മേഘാ പുത്തൂരാനാണ് പ്രോഗ്രാമിന്റെ പ്രധാന അവതാരക. പ്രൊഡക്ഷൻ സഹായികളായ വിനയ്, കേത്ത്, നീൽ രാജ് (എഡിറ്റിംഗ്), മാത്യു ജോർജ് (സ്ക്രിപ്റ്റ്), ഡോ. ആഷ്ലി വർഗീസ് (പ്രോഗ്രാം കോർഡിനേറ്റർ ), അനിതാ നായർ (ആശയം), സജീവ് രാജ് (കാമറ), സഞ്ജു (പ്രൊഡക്ഷൻ ഡിസൈനർ), ബാലാജി ( മാർക്കറ്റിംഗ്) തുടങ്ങിയ വോളണ്ടീറായ ഒട്ടേറെപ്പേരുടെ നിസ്വാർഥ സേവനങ്ങളാണ് ന്ധകേരളീയന്ധ ത്തെ മുന്നോട്ടു നയിക്കുന്നത്.
കേരളപ്പിറവി ആഘോഷങ്ങൾക്കുശേഷം വ്യത്യസ്തമായ നിരവധി പുതിയ സെഗ്മെന്റുകൾ തുടങ്ങാനും പ്രക്ഷേപണ ദൈർഘ്യം വർധിപ്പിക്കാനും പ്ലാനുണ്ടെന്ന് ഏഷ്യൻ ടെലിവിഷൻ നെറ്റ്വർക്ക് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ചാനലുകളിൽ പ്രവർത്തനപരിചയമുള്ള പ്രൊഡ്യൂസർ സജി കൂനയിൽ അറിയിച്ചു.
പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടവർ ബന്ധപ്പെടേണ്ട വിലാസം: keraleeyamcanada@ gmail.com വെബ്സൈറ്റ് :www.keraleeyam.ca
ജെയ്സണ് മാത്യു