ന്യൂഡൽഹി: ചക്കുളത്തമ്മ പൊങ്കാലയും വിളക്കു പൂജയും ഒക്ടോബർ 31 ഞായറാഴ്ച രാവിലെ 9 മുതൽ മയൂർ വിഹാർ ഫേസ് 3-ലെ ശ്രീ ഇഷ്ടസിദ്ധി വിനായക മന്ദിറിൽ അരങ്ങേറും. കോവിഡ്-19 മാനദണ്ഡങ്ങൾ നില നിൽക്കുന്നതിനാൽ ഇത്തവണയും പ്രത്യേകം പൊങ്കാല സമർപ്പണത്തിന് ഭക്തജനങ്ങൾക്ക് അനുവാദമില്ല. ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടക്കുക.
ശ്രീ ഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിലെ മേൽശാന്തി ഗണേശൻ പോറ്റിയുടെ കാർമ്മികത്വത്തിൽ രാവിലെ 9്നാണ് പൊങ്കാല. തുടർന്ന് 11ന് രാമൻ തിരുമേനിയുടെ കാർമ്മികത്വത്തിൽ വിളക്കു പൂജയും നടക്കും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടെത്തുന്ന 50 പേർക്ക് മാത്രമാണ് ക്ഷേത്ര ഭാരവാഹികൾ അനുവാദം നൽകിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9810477949, 8130595922
റിപ്പോർട്ട്: പി.എൻ. ഷാജി