+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രവി ചൗധരി എയർഫോഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറി

വാഷിംഗ്ട‌ൺ ഡിസി : യുഎസ് ട്രാൻസ്പോർട്ടേഷൻ മുൻ എക്സിക്യൂട്ടീവും ഇന്ത്യൻ വംശജനുമായ രവി ചൗധരിയെ എയർഫോഴ്സ് (ഇൻസ്റ്റലേഷൻ, എനർജി) അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രസിഡന്‍റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്തു. 1993
രവി ചൗധരി എയർഫോഴ്സ് അസിസ്റ്റന്‍റ് സെക്രട്ടറി
വാഷിംഗ്ട‌ൺ ഡിസി : യുഎസ് ട്രാൻസ്പോർട്ടേഷൻ മുൻ എക്സിക്യൂട്ടീവും ഇന്ത്യൻ വംശജനുമായ രവി ചൗധരിയെ എയർഫോഴ്സ് (ഇൻസ്റ്റലേഷൻ, എനർജി) അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രസിഡന്‍റ് ജോ ബൈഡൻ നോമിനേറ്റ് ചെയ്തു.

1993 മുതൽ 2015 വരെ എയർഫോഴ്സ് ഓഫീസർ / പൈലറ്റായിരുന്ന രവി ചൗധരി അഫ്ഗാനിസ്ഥാനിലേയും ഇറാഖിലേയും നിരവധി കോംബാറ്റ് മിഷനിൽ പങ്കെടുത്തിട്ടുണ്ട്.

ഫ്ലൈറ്റ് ടെസ്റ്റ് എൻജിനിയർ എന്ന നിലയിൽ മിലിട്ടറി ഫ്ലൈറ്റ് സർട്ടിഫിക്കേഷന്‍റെ ഉത്തരവാദിത്വം രവി നിറവേറ്റിയിരുന്നു. സിസ്റ്റംസ് എൻജിനീയർ എന്ന നിലയിൽ നാസാ ഇന്‍റർനാഷണൽ സ്പേയ്സ് സ്റ്റേഷന്‍റെ സുരക്ഷിതത്വവും ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷിതത്വവും രവിയുടെ പ്രധാനപ്പെട്ട ചുമതലകളിലൊന്നായിരുന്നു.

ഒബാമ ഭരണത്തിൽ ഏഷ്യൻ അമേരിക്കൻസ് ആൻഡ് പസഫിക്ക് ഐലന്‍റേഴ്സും പ്രസിഡന്‍റ് ഉപദേശക സമിതിയിലും രവി അംഗമായിരുന്നു.

ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും എക്സിക്യൂട്ടീവ് ലീഡർഷിപ്പ് ആൻഡ് ഇന്നോവേഷനിൽ പിഎച്ച്ഡിയും സെന്‍റ് മേരീസ് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസും, എയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓപ്പറേഷണൽ ആർട്ടിൽ മാസ്റ്റർ ബിരുദവും യുഎസ് എയർഫോഴ്സ് അക്കാഡമിയിൽ നിന്നും എയർനോട്ടിക്കൽ എൻജിനീയറിംഗിൽ ബിരുദവും രവി സ്വന്തമാക്കിയിട്ടുണ്ട്.

പി.പി. ചെറിയാൻ