ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന ധ്യാനത്തിനു ശനിയാഴ്ച തുടക്കം കുറിക്കും

05:03 PM Oct 22, 2021 | Deepika.com
ഡബ്ലിൻ: സീറോ മലബാർ സഭ യുവജനങ്ങൾക്കായ് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ യുവജന ധ്യാനം ഒക്ടോബർ 23, 24, 25 (ശനി, ഞായർ, തിങ്കൾ) തീയതികളിലായി നടക്കും.

താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടക്കുന്ന ധ്യാനത്തിൽ ജൂണിയർ സേർട്ട് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം.

ഉച്ചക്ക് 12 മുതൽ വൈകിട്ട് 6.30 വരെയാണു സമയം. പ്രവേശനം രജിസ്ട്രേഷൻ മൂലം നിയന്ത്രിച്ചിരിക്കുന്ന ധ്യനത്തിൽ പങ്കെടുക്കുവാൻ ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ (www.syromalabar.ie) PMS (parish management system) വഴി രജിസ്ട്രർ ചെയ്യേണ്ടതാണ്. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ധ്യാനം.

അയർലഡിലെ യുവജന ശുശ്രൂഷാ മേഖലയിൽ പ്രമുഖരായ ഫാ. പാട്രിക് കാഹിലും ഹോം ഓഫ് മദേഴ്സ് ടീമുമാണ് ധ്യാനം നയിക്കുക. ഈ കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങളെ പ്രാപ്തരാക്കാനുപരിക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാ യുവജനങ്ങളേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ഇതേ ദിവസങ്ങളിൽ ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിൽ നടക്കുന്ന കുടുംബ നവീകരണ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രജിസ് ട്രേഷൻ പുരോഗമിക്കുന്നു.

ജെയ്സൺ കിഴക്കയിൽ