+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം ഒക്ടോബർ 20 ന്

ന്യൂയോർക്ക്: എക്യുമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കായുടെ നേതൃത്വത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തായുടെ അനുസ്മരണ സമ്മേളനം ഒക്ടോബർ 2
ഡോ.ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം  ഒക്ടോബർ 20 ന്
ന്യൂയോർക്ക്: എക്യുമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കായുടെ നേതൃത്വത്തിൽ മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന കാലം ചെയ്ത ഡോ.ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തായുടെ അനുസ്മരണ സമ്മേളനം ഒക്ടോബർ 20 നു (ബുധൻ) ന്യൂയോർക്ക് സമയം രാത്രി 9 മുതൽ 10 വരെ ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്നു.

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ റവ.ഡോ.ചെറിയാൻ തോമസ് (മുൻ മാർത്തോമ സഭാ സെക്രട്ടറി), റവ.ഫാ.വി.എം.തോമസ് കോർ എപ്പിസ്കോപ്പ( മലങ്കര യാക്കോബായ സഭ), റവ.ഫാ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ (മലങ്കര ഓർത്തഡോക്സ് സഭ), റവ.ജിജോ എബ്രഹാം (വൈസ് പ്രസിഡന്‍റ് സിഎസ്ഐ ചർച്ച് ഇൻ നോർത്ത് അമേരിക്ക), റവ.സജു സി.പാപ്പച്ചൻ (മുൻ സെക്രട്ടറി, ഡോ.ജോസഫ് മാർത്തോമ), ജോൺ ടൈറ്റസ് (മാർത്തോമ സഭാ കൗൺസിൽ മെംബർ), ഡോ.ആനി ലിങ്കൺ (ലെബക്ക്), ജേക്കബ് ജോസഫ് (കാനഡ), റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ എന്നിവർ സംസാരിക്കും.

മലങ്കര മാർത്തോമ സഭയുടെ സൂര്യതേജസും ആഗോള സഭകളുടെ എക്യുമെനിക്കൽ രംഗത്ത് ധീരമായ നേതൃത്വവും നൽകിയ ഡോ.ജോസഫ് മാർത്തോമ കാലം ചെയ്തിട്ട് 2021 ഒക്ടോബർ 18 ന് ഒരു വർഷം തികഞ്ഞു. മെത്രാപ്പോലീത്തായുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമം അർപ്പിക്കുന്നതിനായിട്ടാണ് നോർത്ത് അമേരിക്കയിൽ പ്രവർത്തിക്കുന്ന എക്യുമെനിക്കൽ ദർശന വേദിയുടെ നേതൃത്വത്തിൽ ഒരു സമ്മേളനം ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

നിർമല എബ്രഹാം (ഡെലാവെയർ) സമ്മേളനത്തിന്‍റെ എംസി ആയി പ്രവർത്തിക്കും.

സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി പ്രോഗ്രാം കൺവീനർന്മാരായ സി.വി.ശാമുവേൽ (ഡിട്രോയിറ്റ്‌), ഷാജി എസ്.രാമപുരം (ഡാളസ്) എന്നിവർ അറിയിച്ചു.

Meeting ID : 849 8118 2418
Passcode : 2021