+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഐസിസി കുവൈറ്റ് കണ്ണൂർ കാരുണ്യസ്പർശം പദ്ധതി ലോഗോ പ്രകാശനം ചെയ്തു

കുവൈറ്റ്: കണ്ണൂർ ജില്ലയിലെ അശരണർക്ക് സാന്ത്വനമേകാൻ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച പുതിയ പദ്ധതിയായ "കാരുണ്യസ്പർശം 'ലോഗോ പ്രകാശനം അബ്ബാസിയയിലെ പോപ്പിൻസ് ഹാളിൽ നടന്നു. ഒഐസിസി കുവ
ഒഐസിസി കുവൈറ്റ് കണ്ണൂർ കാരുണ്യസ്പർശം പദ്ധതി ലോഗോ പ്രകാശനം ചെയ്തു
കുവൈറ്റ്: കണ്ണൂർ ജില്ലയിലെ അശരണർക്ക് സാന്ത്വനമേകാൻ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവിഷ്കരിച്ച പുതിയ പദ്ധതിയായ "കാരുണ്യസ്പർശം 'ലോഗോ പ്രകാശനം അബ്ബാസിയയിലെ പോപ്പിൻസ് ഹാളിൽ നടന്നു.

ഒഐസിസി കുവൈറ്റ് പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര കാരുണ്യസ്പർശം പദ്ധതിയുടെ ലോഗോ മെട്രോ മെഡിക്കൽ കെയർ ചെയർമാൻ ഹംസ പയ്യന്നൂരിന്‍റെ സാന്നിധ്യത്തിൽ ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രെട്ടറി ബിനു ചേമ്പാലയം സെക്രെട്ടറി എം എ നിസാം എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു.

കണ്ണൂർ ജില്ലയിലെ അശരണർക്ക് ഒരു കൈത്താങ്ങായി ഘട്ടം ഘട്ടമായി കാരുണ്യസ്പർശം പദ്ധതിയുമായി മുമ്പോട്ട് പോകുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

ജില്ലാ പ്രസിഡന്‍റ് സിദ്ദിഖ് അപ്പക്കന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാരുണ്യസ്പർശം പദ്ധതി കോഓർഡിനേറ്റർമാരായ ജിംസൺ ചെറുപുഴ, ഷരൺ കോമത്ത്, ജില്ലാ ഒ.ഐ.സി.സി നേതാക്കന്മാരായ ലിപിൻ മുഴക്കുന്ന്, ഇല്ലിയാസ് പൊതുവാച്ചേരി, രജിത് തൊടീക്കളം, ജോബി പൗവത്തിൽ, മഹ്മൂദ് പെരുമ്പ, ഗിരീശൻ എം വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ ജനറൽ സെക്രെട്ടറി ഷോബിൻ സണ്ണി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ രവിചന്ദ്രൻ ചുഴലി നന്ദി പ്രകാശിപ്പിച്ചു.

സലിം കോട്ടയിൽ