+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎയുടെ നൃത്ത-സംഗീത ക്ലാസുകൾ പുനരാരംഭിക്കുന്നു

ന്യൂഡൽഹി: മഹാമാരിമൂലം നിർത്തിവച്ചിരുന്ന ഡൽഹി മലയാളി അസോസിയേഷന്‍റെ നൃത്തസംഗീത ക്ലാസുകൾ പുനരാരംഭിക്കുന്നു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ എല്ലാ ശനിയാഴ്ച്ചകളിലും ഞായറാഴ്ചകളിലുമാണ്‌ ഭരതനാട
ഡിഎംഎയുടെ നൃത്ത-സംഗീത ക്ലാസുകൾ പുനരാരംഭിക്കുന്നു
ന്യൂഡൽഹി: മഹാമാരിമൂലം നിർത്തിവച്ചിരുന്ന ഡൽഹി മലയാളി അസോസിയേഷന്‍റെ നൃത്ത-സംഗീത ക്ലാസുകൾ പുനരാരംഭിക്കുന്നു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ എല്ലാ ശനിയാഴ്ച്ചകളിലും ഞായറാഴ്ചകളിലുമാണ്‌ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി, കർണാടക സംഗീതം എന്നിവയുടെ ക്‌ളാസുകൾ ഒരു ഇടവേളക്കു ശേഷം വീണ്ടും ആരംഭിക്കുന്നത്.

കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പും കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഎ. പിഎച്ച്ഡിയും നേടിയ ഡോ. നിഷാ റാണിയാണ് ക്‌ളാസുകൾ നയിക്കുന്നത്.

മേൽപ്പറഞ്ഞ കലാരൂപങ്ങളിൽ യോഗ്യതയും ബിരുദവും നേടാനുള്ള സുവർണാവസരമാണ് വീട്ടമ്മമാർക്കും കലോപാസകന്മാർക്കുമായി ഡിഎംഎ ഒരുക്കുന്നതെന്ന് അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക് 9711362652, 7838405045 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പി.എൻ. ഷാജി