ഡാളസ്: ജനകീയ ആസൂത്രണത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികം പ്രമാണിച്ചു തലവടി പഞ്ചായത്തു മുൻ അംഗം അജയകുമാർ മട്ടേ·ലിനെ ആദരിച്ചു. 1999-ൽ നടന്ന തൃതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ തിരുവല്ല തലവടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നും മത്സരിച്ചാണ് അജയകുമാർ വിജയിച്ചത്. 1999 മുതൽ 2003 വരെ അദ്ദേഹത്തിനെ വാർഡിൽ നടത്തിയ വികസനന പ്രവർത്തങ്ങളെ മാനിച്ചാണ് അജയകുമാറിനെ ആദരിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായരും ഇതര പഞ്ചായത്തംഗങ്ങളും അജയന്റെ നാട്ടിലുള്ള ഭാവനത്തിലെത്തിയാണ് ഫലകം സമ്മാനിച്ചത്.
2003 മുതൽ അമേരിക്കയിൽ കുടുംബമായി താമസിച്ചു വരുന്ന അജയന് കിട്ടിയ ഈ ബഹുമതി പ്രവാസജീവിതത്തിൽ ഓർമിക്കുവാൻ കിട്ടിയ ഒരു അതുല്യ സമ്മാനമായി കരുതുന്നതായി അജയകുമർ പത്ര ലേഖകനോട് അഭിപ്രായപ്പെട്ടു. ഡാളസ് സൗഹൃദ വേദിയുടെ സെക്രട്ടറിയായി തുടരുന്ന ഇദ്ദേഹം ഡാളസിലെ കരോൾട്ടൻ സിറ്റിയിലാണ് താമസിക്കുന്നത്. ഭാര്യ: രേണു അജയ് രജിസ്റ്റേർഡ് നഴ്സായി സേവനം അനുഷ്ഠിക്കുന്നു. മക്കൾ ആര്യയും അഖിലനും കോളേജ് വിദ്യാർഥികളാണ്.
എബി മക്കപ്പുഴ