കുവൈറ്റ് സിറ്റി : ട്രാഫിക് വകുപ്പു ഫർവാനിയ മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചിടുത്തു.
ഫർവാനിയ ഗവർണ്ണറേറ്റിലെ അർദിയ, ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ എന്നീ പ്രദേശങ്ങളിലാണ് 111 വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട ഭാരമേറിയ ഉപകരണങ്ങളും കണ്ടെടുത്തത്.
ഗവർണറേറ്റിലെ എല്ലാ പ്രദേശങ്ങളിലും തുറന്ന മൈതാനങ്ങളിൽ അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളും ഹെവി ഉപകരണങ്ങളും നീക്കം ചെയ്യുന്നതിനായി ടീം ഫീൽഡ് ടൂറുകൾ തുടരുമെന്ന് ഫർവാനിയ റോഡ് വർക്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സാദ് അൽ ഖുറൈഞ്ച് പറഞ്ഞു. നീക്കം ചെയ്ത കാറുകളുടെ ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
സലിം കോട്ടയിൽ