ന്യൂഡൽഹി : നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ നടന്ന വിദ്യാരംഭത്തിൽ നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ കുട്ടികൾ ഹരിഃശ്രീ കുറിച്ചു. മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പൂജ എടുപ്പിനു ശേഷമായിരുന്നു എഴുത്തിനിരുത്ത് ആരംഭിച്ചത്.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടൻ തിരുമേനി വിദ്യാരംഭത്തിനെത്തിയ കുഞ്ഞുങ്ങളുടെ നാവിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ സ്വർണ ലിപികളാൽ കുറിച്ചു. അതിനു ശേഷം കുരുന്നുകളുടെ കൈവിരൽ പിടിച്ചു തളികയിൽ പകർന്നു വച്ച അരിമണികളിൽ ’ഓം ഹരിഃശ്രീ ഗണപതയേ നമഃ’ എന്നെഴുതിച്ചു. അക്ഷരമെഴുതിയ കുട്ടികൾക്ക് തിരുമേനി മധുരവും നൽകി.
വിജയ ദശമിയോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടായിരുന്നു. രാജേശ്വരി പിള്ള, ശോഭാ പ്രകാശ്, ശ്യാമളാ കൃഷ്ണകുമാർ, ജയാ ഭാസ്കർ, ഉഷാ മുരളി, ലതാ നായർ, അനിയൻ തിരുമേനി എന്നിവരുടെ നേതൃത്വത്തിൽ ശ്രീഭഗവതി ഭജന സമിതി നടത്തിയ ഭജന ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി. അന്നദാനത്തോടെയാണ് വിജയദശമി ചടങ്ങുകൾ സമാപിച്ചത്.
റെജി നെല്ലിക്കുന്നത്ത്