കുവൈറ്റ് സിറ്റി : അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടെ താമസ രേഖയുമായി ബന്ധപ്പെട്ട വിവാദത്തിൽ പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസയെ സസ്പൻഡ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്പൻഡ് ചെയ്തിരിക്കുന്നത്.
2020 സെപ്റ്റംബറിലാണ് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. രാജ്യത്തിന്റെ വിവിധ തൊഴിൽ മേഖലകളിൽ നിന്നും എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടേതും സെക്കൻഡറി വിദ്യാഭ്യാസമോ അതിൽ കുറവോ യോഗ്യതയുള്ളവരുടെയും തൊഴിൽ വിസ പുതുക്കില്ലെന്ന തീരുമാനം ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി റദ്ദാക്കിയത്.
സലിം കോട്ടയിൽ