കുവൈറ്റ് സിറ്റി : കുവൈറ്റിലെ ജാബിർ കടൽ പാലത്തിൽ നിന്നും ജീവനൊടുക്കാൻ ശ്രമിച്ച ഇന്ത്യക്കാരനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്..
മുപ്പത്തിയാറുകാരനായ ഇന്ത്യൻ പൗരൻ വാഹനത്തിൽ പാലത്തിൽ എത്തുകയും പാലത്തിൽ നിന്നും കടലിലേക്ക് എടുത്തു ചാടുകയുമായിരുന്നു. രാവിലെ ജാബിർ പാലത്തിൽ നിന്നും ഈജിപ്ഷ്യൻ സ്വദേശിയും ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
ടാക്സി കാറിൽ ജാബിർ ബ്രിഡ്ജിൽ എത്തിയ ഈജിപ്ഷ്യൻ സ്വദേശി ഡ്രൈവറോട് പാലത്തിൽ വാഹനം നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് വാഹനത്തിൽനിന്നിറങ്ങി കടലിലേക്ക് ചാടുകയുമായിരുന്നു. നിസാര പരിക്ക് പറ്റിയ വിദേശിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. നിയമനടപടികൾ സ്വീകരിച്ച് പ്രവാസിയെ നാടുകടത്തുമെന്നാണ് സൂചനകൾ. ദിവസങ്ങൾക്ക് മുൻപ് ഒരു യൂറോപ്യൻ യുവതിയും ജാബിർ ബ്രിഡ്ജിൽനിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
സലിം കോട്ടയിൽ