സണ്ടർലൻഡ്: കത്തോലിക്കാ സഭയിൽ ജപമാലമാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിലെ സന്ദർലൻഡിലെ സായം സന്ധ്യകൾ, മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 22 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ജപമാല പ്രാർഥനകളാൽ മുഖരിതമാകും.
പത്തു ദിവസം നീണ്ടു നിൽക്കുന്ന ജപമാല, ഒക്ടോബർ 31 ഞായറാഴ്ച വൈകുന്നേരം 7ന് ആഘോഷമായ പ്രാർഥനകളോടെ പരിസമാപ്തിയാകും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥത്തിലേക്ക് ഏവരെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
മാത്യു ജോസഫ്
പത്തുദിവസം നീണ്ടു നിൽക്കുന്ന ജപമാല സന്ദർലൻഡിൽ ഒക്ടോബർ 22 മുതൽ ആരംഭിക്കുന്നു
08:58 PM Oct 15, 2021 | Deepika.com