എഡ്മണ്റ്റണ്: കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരനായ ചന്ദ്രശേഖരന്റെ ആർട്ട് ഗാലറി ആൽബെർട്ടയിലെ എഡ്മണ്റ്റോണിൽ, ഒക്ടോബർ 16 ശനിയാഴ്ച വൈകീട്ട് നാലിന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. എഡ്മണ്റ്റോണ് സൗത്ത് എംഎൽഎ തോമസ് ഡാംഗ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ആൽബെർട്ടായിലെ മലയാളി സംഘടനയുടെ പ്രതിനിധികളും കലാകാരന്മാരും പങ്കെടുക്കും.
അന്പതു വർഷങ്ങളിലധികമായി ചിത്രകലയിൽ പ്രവർത്തിക്കുന്ന ചൻസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന ചന്ദ്രശേഖരൻ, മുപ്പത്തെട്ട് വർഷകാലം ദേശാഭിമാനിയിലെ സ്റ്റാഫ് ആര്ടിസ്റ്റായി ജോലി ചെയ്തു. ഇന്ത്യാ ടുഡെ , മാധ്യമം, കലാകൗമുദി, ജനശക്തി, വനിത തുടങ്ങി കേരളത്തിലെ മുൻനിര ആനുകാലികങ്ങളിൽ 1972 മുതൽ പ്രവർത്തിച്ചിട്ടുള്ള ചന്ദ്രശേഖരൻ, ഇപ്പോൾ മലയാളം വാരികയിലെ ( ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പ്) ചിത്രകാരനാണ്.
കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് മെന്പർ, കേരള സാഹിത്യ അക്കാദമി മെന്പർ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചീട്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച് എം.എൻ. വിജയനും, എം.എം. ബഷീറും, പി സുരേന്ദ്രനും നിരൂപണങ്ങൾ എഴുതിയിട്ടുണ്ട്. കൂടാതെ സോമൻകടലൂർ അദ്ദേഹത്തിന്റെ ചിത്രങ്ങളെകുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. കേരളത്തിൽ നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ചാൻസിന്റെ ചിത്രപ്രദർശനം 1989ൽ അബുദാബിയിലും, 2014 ൽ കാനഡയിലും നടത്തിയിട്ടുണ്ട്. എഡ്മണ്റ്റണിൽ മകളോടൊപ്പം താമസിക്കുന്ന ചന്ദ്രശേഖരൻ, തന്റെ പഴയതും പുതിയതുമായ സൃഷ്ടികളെ ഈ ആര്ട്ട് ഗാലറിയിൽ പ്രദർശിപ്പീച്ചിട്ടുണ്ട്.
കാനഡയിൽ ആദ്യമായാണ് ഒരു മലയാളീ സ്വന്തമായി ഒരു ആർട് ഗാലറി തുറക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകീട്ട് 8 വരെ ആർട് ഗാലറി സൗജന്യമായി സന്ദർശിക്കാൻ അവസരമുണ്ട്. വിലാസം.Collins Crescent SW Edmonton. കോവിഡ് നിബന്ധനകൾ നിലവിലുള്ളതിനാൽ മുൻകൂട്ടി അനുവാദം എടുക്കാൻ അപേക്ഷ. ഫോണ് നന്പർ 780 545 3322 / 587 454 1410. www.chansart.net എന്ന സൈറ്റിൽ ഗാലറിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.
ബൈജു പി.വി.