ന്യൂഡൽഹി: നഴ്സുമാരാൽ തെരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രാതിനിധ്യം ഡൽഹി നഴ്സിംഗ് കൗണ്‍സിലിൽ ഉറപ്പാക്കണമെന്നാവശ്യവുമായി ഐപിഎൻഎ ഡൽഹി ഹൈക്കോടതിയിൽ.
നഴ്സിംഗ് കൗണ്‍സിലിൽ ആക്റ്റീവ് രജിസ്ട്രേഷനുള്ള മുഴുവൻ നഴ്സുമാർക്കും വോട്ടവകാശം
നൽകികൊണ്ടുള്ള ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഡൽഹി നഴ്സിംഗ് കൗണ്‍സിൽ ആക്ട് -1997 -ൽ ഇതിന് ആവശ്യമായ ഭേദഗതികൾ നടത്തി പരിഷ്കരിക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
വർഷാവർഷം കൗണ്‍സിലിന്റെ വരവ്, ചിലവ് കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കുക, കൗണ്‍സിലിനെ ആശ്രയിക്കുന്നവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നി ആവശ്യങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. അസോസിയേഷനായി അഡ്വ. റോബിൻ രാജു, അഡ്വ. ജോയൽ ജോസഫ് എന്നിവർ കോടതിയിൽ ഹാജരാകും.
റെജി നെല്ലിക്കുന്നത്ത്