അലാമെ (ജോർജിയ): ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു കൊലപ്പെടുത്തിയ പ്രതി തൊട്ടടുത്തദിവസം ഇരുന്പഴിക്കുള്ളിൽ. ശനിയാഴ്ച രാവിലെ ജോലിക്കെത്തിയ പോലിസ് ഉദ്യോഗസ്ഥനെ സ്റ്റേഷനുസമീപം പതിയിരുന്ന് ആക്രമിച്ചു കൊലപ്പെടുത്തിയ പ്രതിയെ അലാമയിലെ വീട്ടിൽ നിന്നും ഞായറാഴ്ച ഉച്ചയ്ക്കുശേഷം പിടികൂടുകയായിരുവെന്ന് അലാമൊ പോലിസ് അറിയിച്ചു.
26 വയസുള്ള ഡൈലൻ ഹാരിസണ് എന്ന ഉദ്യോഗസ്ഥനാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ ഡാമിയൻ ആന്റണി ഫെർഗുസാനാണ് (43) അറസ്റ്റിലായത്. ഇയാളെ ഡബ്ലിനിലുള്ള ലോറൻസ് കൗണ്ടി ജയിലിലടച്ചു.
വെള്ളിയാഴ്ച രാത്രി വാഹന പരിശോധനക്കിടയിൽ ഹാരിസണ് പിടികൂടിയ മറ്റൊരു പ്രതിയുടെ സഹപ്രവർത്തകനാണു ഡാമിയൻ. ശനിയാഴ്ച പ്രതികാരം തീർക്കുന്നതിന് പോലിസ് സ്റ്റേഷൻ പരിസരത്തു പതിയിരുന്ന് ഹാരിസണിനു നേരെ വെടിയുതിർക്കുകയായിരുന്നു.
ഇയാളെ പിടികൂടുന്നതിന് പോലീസ് പൊതുജന സഹകരണം അഭ്യർഥിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്ത പ്രതിയുടെ പേർ പുറത്തുവിട്ടിട്ടില്ല. ഈ വർഷം ഡ്യൂട്ടിക്കിടയിൽ ജോർജിയ സംസ്ഥാനത്തു കൊല്ലപ്പെടുന്ന അഞ്ചാമത്തേതും അലാമയിലെ ആദ്യ പോലീസ് ഉദ്യോഗസ്ഥനുമാണു ഹാരിസണ്.
വെടിയേറ്റു കൊല്ലപ്പെട്ട ഓഫിസറുടെ കുടുംബ ചിത്രം ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തുവിട്ടു. ഭാര്യയും ആറു മാസം മാത്രം പ്രായമുള്ള ഒരു മകനും ഉൾപ്പെടുന്നതാണു ഹാരിസന്റെ കുടുംബം. രാവിലെ ഷിഫ്റ്റിൽ പാർട്ട് ടൈം ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരികയായിരുന്നു ഹാരിസണ്.
പി.പി. ചെറിയാൻ