അയോവ: പൊതു തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി അയോവ സംസ്ഥാനം സന്ദർശിക്കുന്ന ട്രംപിന് ആവേശോജ്വലമായ സ്വീകരണം. ട്രംപിന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്ന റാലി ഒക്ടോബർ 9 ശനിയാഴ്ച വൈകിട്ട് അയോവയിൽ സംഘടിപ്പിച്ചു.
ഫെയർ ഗ്രൗണ്ടിൽ തടിച്ചുകൂടിയ ജനകൂട്ടത്തെ അഭിസംബോധന ചെയ്യവേ, അമേരിക്ക തിരിച്ചുപിടിക്കാൻ നാം തയ്യാറായി കഴിഞ്ഞതായും, 2022ൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അയോവയിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ട്രംപിന്റെ പ്രസംഗം ആരംഭിച്ചതു തന്നെ പ്രസിഡന്റായി ബൈഡന്റെ നയങ്ങളെ നിശ്ചിതമായി വിമർശിച്ചാണ്. പരിപൂർണ നാശത്തിന്റെ അതിർവരന്പിൽ അമേരിക്ക എത്തിനിൽക്കുകയാണെന്നും ഇതിന് ഉത്തരവാദി ബൈഡനല്ലാതെ ആരുമല്ലെന്ന് ട്രംപ് പറഞ്ഞു.
കോവിഡ് മഹാമാരി, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള സൈനിക പി·ാറ്റം, തിരക്കു പിടിച്ചു സ്വീകരിച്ച ചില ആഭ്യന്തര നിയമനിർമാണം എന്നിവ അമേരിക്കയുടെ യശസ് തകർത്തിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിലും ബൈഡൻ പരാജയപ്പെട്ടുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
വൈകിട്ട് 5.30ന് ഫെയർ ഗ്രൗണ്ടിൽ എത്തിച്ചേർന്ന ട്രംപിനെ റിപ്പബ്ലിക്കൻ മുതിർന്ന നേതാക്കൾ ചേർന്ന ട്രംപിനെ റിപ്പബ്ലിക്കൻ മുതിർന്ന നേതാക്കൾ ചേർന്നു സ്വീകരിച്ചു. അയോവയിൽ ട്രംപിന്റെ ജനസമ്മിതി 53 ശതമാനം മാത്രമാണുള്ളത്.
ട്രംപിന്റെ 2024ലെ സ്ഥാനാർഥിത്വം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിൽ പിടിമുറുക്കുന്നതിനുള്ള അടവുകളാണ് ട്രംപ് ഇപ്പോൾ പയറ്റുന്നത്.
പി.പി. ചെറിയാൻ