കുവൈറ്റ്: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി കണ്ണൂർ ഡിസിസി ഭവൻ ഫണ്ട് കൈമാറി. ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സിദ്ധിഖ് അപ്പക്കന്റെ നേതൃത്വത്തിൽ ഡിസിസി ഭവനിൽ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന് കൈമാറി. ഡിസിസി ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ മാഷ്, സെക്രട്ടറി ടി ജയകൃഷ്ണൻ, ഒഐസിസി കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് മെന്പർമാരായ സുധീർ മൊട്ടമേൽ, ഹസീബ് മയ്യിൽ തുടങ്ങിയവർ ഇതിൽ പങ്കാളികളായി.
സലിം കോട്ടയിൽ
സലിം കോട്ടയിൽ