കുവൈറ്റ് സിറ്റി : കുവൈറ്റിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പേട്ട കണ്ണമ്മൂല തോട്ടുവരന്പിൽ പുത്തൻ വീട്ടിൽ രവീന്ദ്രൻ ശിവപ്രസാദ് (50) ആണ് നിര്യാതനായത്. കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ബിന്ദു. ഭൗതികശരീരം നാട്ടിലെത്തിയ്ക്കുവാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.
സലിം കോട്ടയിൽ
സലിം കോട്ടയിൽ