രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിച്ചു. കഴിഞ്ഞ അഞ്ചുവർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലാബർ രൂപതയുടെ ദൈവം നൽകിയ അനന്തമായ ന·കൾക്കും അഭിവന്ദ്യ മാർ ജോസഫ് സ്രാന്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ രൂപത കൈവരിച്ച നേട്ടങ്ങൾക്കും ദൈവതിരുമുന്പിൽ നന്ദി അർപ്പിക്കാനുള്ള അവസരവുമാണിതെന്നും, രൂപതയിൽ ഒരു കുടുംബമായി കൂടുതൽ ദൈവാനുഗ്രഹങ്ങൾ യാചിക്കുന്നതിനും നമ്മൾ പ്രാർഥിച്ചോരുങ്ങേണ്ട അവസരമാണിതെന്നും റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് വിശുദ്ധ കുർബാന മധ്യേ ഉദ്ബോധിപ്പിച്ചു.
രൂപത വികാരി ജനറൽ റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇതുവരെ കൈവരിച്ച ദൈവ പരിപാലനാക്കും ഇതുവരെ കൈവരിച്ച നേട്ടങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അനുസ്മരിക്കുകയും അഭിവന്ദ്യ പിതാവിന്റെ പ്രവർത്തനങ്ങൾക്കും, രൂപതയുടെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുകയും ചെയ്തു. കത്തീഡ്രൽ വികാരി റവ. ഡോ ബാബു പുത്തൻപുരക്കൽ, വൈദിക കൂട്ടായ്മ സെക്രട്ടറി ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകി . രൂപതയുടെ വിവിധ മിഷനുകളിൽ നിന്നുള്ള വൈദികർ , സന്യസ്തർ , അൽമായ പ്രതിനിധികൾ എന്നിവർ പരിപാടികളിൽ സംബന്ധിച്ചു.
ഷൈമോൻ തോട്ടുങ്കൽ