ബെർലിൻ: 70 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാമെന്ന് ജർമൻ അധികൃതരുടെ ശുപാർശ. ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിൻ സ്വീകരിച്ചവർ എംആർഎൻഎ വാക്സിൻ ബൂസ്റ്ററായി സ്വീകരിക്കുന്നതായിരിക്കും ഉചിതമെന്നും രാജ്യത്തെ വാക്സിനേഷൻ അഥോറിറ്റിയായ സ്റ്റിക്കോ വ്യക്തമാക്കി. ഈ പ്രായവിഭാഗത്തിലുള്ളവരെ കൂടാതെ, എല്ലാ കെയർ ഹോം അന്തേവാസികളും അവരുമായി നിരന്തരം നേരിട്ട് സന്പർക്കം പുലർത്തുന്നവരും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
വാക്സിൻ മുഖേന ലഭിക്കുന്ന സംരക്ഷണം കാലക്രമേണ കുറയുകയും, ലക്ഷണങ്ങളില്ലാത്ത കോവിഡ് വീണ്ടും ബാധിക്കാൻ സാധ്യത വർധിക്കുകയും ചെയ്യുന്നു. ഇത് ഒഴിവാക്കുന്നതിനാണ് ബൂസ്റ്റർ ഡോസ് ശുപാർശ ചെയ്തിരിക്കുന്നത്.
അതേസമയം ജർമനിയിൽ ഏതാണ്ട് 80 ശതമാനം പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തി. എന്നാൽ ആർകെഐ കണക്കിൽ വ്യത്യസ്ത വാക്സിനേഷൻ നിരക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒൗദ്യോഗിക സ്ഥിതിവിവര കണക്കുകളേക്കാൾ കൂടുതലാണെന്ന് ആർകെഐ പറയുന്നു. ഒൗദ്യോഗിക വാക്സിനേഷൻ നിരക്ക് നിരീക്ഷണമനുസരിച്ച്, മുതിർന്നവരിൽ 75 ശതമാനം പേർക്കും കൊറോണയ്ക്കെതിരെ പൂർണ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ട്. പൂർണമായി വാക്സിനേഷൻ ചെയ്ത മുതിർന്നവരിൽ 75.6 ശതമാനമാണ്.
കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ആർകെഐയുടെ ഒരു പുതിയ സർവേ, പ്രകാരം പൂർണമായും പ്രതിരോധ കുത്തിവയ്പ്പിലേക്ക് 80 ശതമാനത്തിലേക്ക് എത്തി. ഏകദേശം അഞ്ച് ശതമാനം പോയിന്റുകളുടെ വ്യത്യാസം, ചില മേഖലകളിൽ കൂടുതൽ. ഇതിനർഥം മുന്പ് വിചാരിച്ചതിനേക്കാൾ മുക്കാൽ ദശലക്ഷം പേർക്ക് പൂർണമായും പ്രതിരോധ കുത്തിവയ്പ് നൽകി എന്നാണ്.
വാക്സിനേഷൻ കേന്ദ്രങ്ങൾ, ആശുപത്രികൾ അല്ലെങ്കിൽ പൊതു പ്രാക്ടീഷണർമാർ ആർകെഐക്ക് ലഭ്യമാക്കിയ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ വാക്സിനേഷൻ നിരക്ക് നിരീക്ഷണം. ഡാറ്റ ചിലപ്പോൾ വൈകുകയോ അപൂർണമാവുകയോ ചെയ്യുന്നു കന്പനി ഡോക്ടർമാരിൽ പകുതി പേർ മാത്രമാണ് നടത്തിയ കൊറോണ പ്രതിരോധ കുത്തിവയ്പ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ജലദോഷവും മറ്റു ശ്വാസകോശ സംബന്ധമായ അണുബാധകളും ജനങ്ങളിൽ വർധിക്കുന്നതായി ജർമനിയിലെ ഡോക്ടർമാർ പറയുന്നു. കോവിഡ് ലോക്ക്ഡൗണുകളിൽ കുറഞ്ഞ സാമൂഹിക ബന്ധങ്ങൾ കാരണം, ജലദോഷം, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ അണുബാധകൾ ജനങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ കുത്തനെ ഉയരുന്നു എന്നും, ഇത് തണുത്ത കാലാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ജർമൻ ജിപി അസോസിയേഷന്റെ തലവൻ പറഞ്ഞു, കോവിഡ് അടച്ചുപൂട്ടൽ സമയത്ത് സാമൂഹിക സന്പർക്കം നിയന്ത്രിച്ചതിനുശേഷം ജനസംഖ്യയിൽ വൈറസുകളുടെ പ്രതിരോധശേഷി ദുർബലമാണന്നും പറയുന്നു.
ജോസ് കുന്പിളുവേലിൽ
70 വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിന് ശുപാർശ ചെയ്ത് ജർമനി
10:42 PM Oct 09, 2021 | Deepika.com