കുവൈറ്റ് സിറ്റി : പ്രവാസികളിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവരുടേതും സെക്കൻഡറി വിദ്യാഭ്യാസമോ അതിൽ കുറവോ യോഗ്യതയുള്ളവരുടെയും തൊഴിൽ വിസ പുതുക്കില്ലെന്ന അസാധുവാണെന്ന് ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി വ്യക്തമാക്കി.
60 വയസിനു മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് നിരോധിക്കാനുള്ള തീരുമാനം നിയമപരമായി ശരിയല്ലെന്ന് ഫത്വ ആൻഡ് ലെജിസ്ലേഷൻ വിഭാഗം മേധാവി കൗണ്‍സിലർ സലാ അൽ മസാദ് പ്രസ്താവിച്ചു. 2020 ഓഗസ്റ്റിൽ മാൻപവർ അതോറിറ്റി ഡയറക്ടർ പുറപ്പെടുവിച്ച തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
2020 സെപ്റ്റംബറിലാണ് സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസമോ അതിന് താഴെയോ മാത്രം യോഗ്യതയുള്ള വിദേശികൾക്ക് 60 വയസ് കഴിഞ്ഞാൽ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി അതോറിറ്റി ഉത്തരവിറക്കിയത്. അതേസമയം പുതിയ തീരുമാനം മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസമായി. സൗംമശബേ2021ഷൗഹ്യ30
സലിം കോട്ടയിൽ