ദുബായ്: നാട്ടിലും മറുനാട്ടിലുമുളള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടന പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ന്ധസമഗ്ര മാറ്റത്തിന് ജനകീയ മുന്നേറ്റംന്ധ എന്ന ശീർഷകത്തിൽ 2020 -25 വർഷത്തേക്കുളള അംഗത്വ ദ്വൈമാസ ക്യാന്പയിൻ ജിസിസി തല ഉദ്ഘാടനം ദുബായിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, തൽഹത്ത് എടപ്പാൾ (ഫോറം ഗ്രൂപ്പ്) നിന്നും അംഗത്വം സ്വീകരിച്ചു നിർവഹിച്ചു.
ക്യാന്പയിൻ ലഘുലേഖ സി എസ് പൊന്നാനി, പി.കെ. അബ്ദുൽ സത്താർ നരിപ്പറന്പ് (എം ഡി റിയൽ കോഫി) ന് നൽകി പ്രകാശനം ചെയ്തു. ഒക്ടോബർ 2 മുതൽ ഡിസംബർ 1 വരെയാണ് ക്യാന്പയിൻ ആചരിക്കുന്നത്.മുഹമ്മദ് അനീഷ് , ശിഹാബുദ്ധീൻ കെ.കെ. , ഷബീർ മുഹമ്മദ്, അലി എ.വി , നവാസ് അബ്ദുല്ല, അലിഹസൻ, ഹബീബ് തുടങ്ങിയവർ സംബന്ധിച്ചു.