ന്യൂഡൽഹി: നവരാത്രി പൂജകൾക്കും ആഘോഷങ്ങൾക്കുമായി നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. ഒക്ടോബർ 7 വ്യാഴാഴ്ച്ച തുടക്കമിടുന്ന നവരാത്രി പൂജകൾ വിജയദശമി ദിനമായ ഒക്ടോബർ 15 വെള്ളിയാഴ്ച സമാപിക്കും.
ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ രാവിലെ 5.30ന് നിർമാല്യദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് വിശേഷാൽ പൂജകളും ഉണ്ടാവും. ദിവസവും രാവിലെ 8 മുതൽ സഹശ്രനാമ പാരായണം, ദേവീ മാഹാത്മ്യ പാരായണം, സൗന്ദര്യ ലഹരി പാരായണം എന്നിവ ഉണ്ടായിരിക്കും.
13 വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 വരെ പൂജ വയ്പിനായി പുസ്തകങ്ങൾ ക്ഷേത്ര കൗണ്ടറിൽ സ്വീകരിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വിജയ ദശമി ദിനമായ 15 വെള്ളിയാഴ്ച്ച രാവിലെ പൂജ എടുപ്പിനു ശേഷം 8.30-ന് വിദ്യാരംഭത്തിനു തുടക്കമാവും. വിദ്യാരംഭം കുറിക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ പേരും നാളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9654425750) ഇ ഡി അശോകൻ (9868990552)
പി.എൻ. ഷാജി