ലണ്ടൻ: ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മറവിൽ വിപണിയിൽ മേധാവിത്വം നേടാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി വൻ തുക പിഴ വിധിച്ചതിനെതിരേ ഗൂഗിൾ യൂറോപ്യൻ യൂണിയൻ കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമ്മീഷന്റെ 2018ലെ 500 കോടി ഡോളർ പിഴ വിധിക്കലിനെതിരേയാണ് അപ്പീൽ. ഇതുൾപ്പെടെ 2017നും 2019നും ഇടയിൽ 800 കോടി ഡോളറിന്റെ പിഴയാണു യൂറോപ്യൻ യൂണിയൻ ഗൂഗിളിനുമേൽ അടിച്ചേൽപ്പിച്ചത്.
ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലൂടെ വിപണിയിലെ മത്സരങ്ങൾ നിയന്ത്രിച്ചെന്നും ഉപയോക്താക്കളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വെട്ടിച്ചുരുക്കിയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യൂറോപ്യൻ യൂണിയന്റെ വിധി. യൂറോപ്പിലെ അഞ്ചിൽ നാലു ഫോണുകളിലും ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.
യൂറോപ്യൻ യൂണിയൻ വിധിക്കെതിരേ ഗൂഗിൾ അപ്പീലിന്
11:24 PM Sep 27, 2021 | Deepika.com