ന്യൂഡൽഹി: ആഗോള കത്തോലിക്ക സഭയിൽ ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്ത ലോക പ്രവാസി അഭയാർഥിദിനം ഇന്ത്യയിലെ വിവിധ ദേവാലയങ്ങളിൽ വിവിധ പരിപാടികളോടെ സെപ്റ്റംബർ 26 ഞായറാഴ്ച ആചരിച്ചു.
ന്യൂഡൽഹിയിലെ തിരുഹൃദയ ദേവാലയത്തിൽ സിസിബിഐയുടെ നേതൃത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും മറ്റു ചടങ്ങുകൾക്കും ഡൽഹി ആർച്ച്ബിഷപ്പ് അനിൽ ടി.ജെ. കുട്ടോ മുഖ്യ കാർമികനായി. ഫ്രാൻസിസ് പാപ്പയുടെ സന്ദേശം ഉദ്ധരിച്ചുകൊണ്ട് സഭ സമൂഹത്തിൽ ഐക്യത്തിന്റെ അടയാളമായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എല്ലാവരേയും ഉൾകൊള്ളുന്ന പ്രത്യേകിച്ച് ദരിദ്രരേയും പാർശ്വവൽക്കരിക്കപ്പെട്ടവരേയും മുഖ്യാധാരയിലേക്ക് ഉയർത്താൻ ശ്രമിക്കേണ്ടത് സഭയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. മനുഷ്യരുടെ ഇടയിൽ മതിലുകൾ സൃഷ്ടിക്കുകയല്ല, സ്നേഹത്തിന്റെ പാലങ്ങൾ നിർമിക്കപ്പെടണം. കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ പ്രവാസികൾക്കും അഭയാർഥികൾകക്കും വേണ്ടി പ്രവർത്തിക്കാൻ സഭയ്ക്കും സമൂഹത്തിനും കൂടുതൽ കടമയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന ലോക പ്രവാസി അഭയാർഥിദിനത്തിൽ പ്രവാസികൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുടെ സംഗമം നാളെ 10 മുതൽ ദേവാലയ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ചിട്ടുണ്ട്. അഡ്വ. റാണി, ഫാ. ജെയിസണ്‍ വടശേരി, ഫാ. ലോറൻ, ചന്ദ്രശേഖരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റെജി നെല്ലിക്കുന്നത്ത്