ദുബായ്: എക്സ്പോ 2020 യുടെ ഒക്ടോബർ പാസ് ഹിറ്റ് ആകുന്നു. ഒരു ദിവസത്തെ നിരക്കായ 95 ദിർഹം നൽകിയാൽ ഒരു മാസം മുഴുവൻ ലോകമേളയുടെ നഗരിയിൽ ചുറ്റിയടിക്കാം എന്നുള്ളതാണ് ഒക്ടോബർ പാസിനെ ആകർഷകമാക്കുന്നത്.
ലോകരാജ്യങ്ങൾ അത്ഭുതങ്ങൾ ഒളിപ്പിക്കുന്ന പവിലിയനുകൾ, ഓരോ ദിവസവും നടക്കുന്ന അറുപതോളം തത്സമയ പരിപാടികൾ, ഇരുനൂറോളം ഭക്ഷണ കേന്ദ്രങ്ങൾ തുടങ്ങി എക്സ്പോ 2020 എന്ന ലോകമേള ഒരുക്കുന്ന അപൂർവ അവസരം അനുഭവിക്കുന്നതിനു സംഘാടകർ ഒരുക്കുന്ന അസുലഭ അവസരമാണ് ഒക്ടോബർ പാസ്.
ഒരു ദിവസം എക്സ്പോ നഗരിയിൽ കയറുന്നതിനു ഈടാക്കുന്ന 95 ദിർഹം മുടക്കിയാൽ ഒക്ടോബർ 31 വരെ പ്രവേശനം ലഭിക്കുന്നതിനാണ് ഇപ്പോൾ അവസരം നൽകിയിരിക്കുന്നതു. എക്സ്പോ നഗരിയിലേക്കും പവിലിയനുകളിലേക്കും എപ്പോൾ വേണമെങ്കിലും സന്ദർശനം നടത്താം, 10 തവണ മുൻകൂട്ടി സ്മാർട്ട് ക്യൂവിൽ ബുക്കിംഗ് നടത്താം എന്നീ സൗകര്യങ്ങളും നൽകിയിട്ടുണ്ട്.
ഒക്ടോബർ 15 വരെ മാത്രമാകും ഇത്തരം പാസുകൾ വിൽപന നടത്തുന്നത്. 18 വയസിനു താഴെയുള്ളവർക്കും 60 വയസിനു മുകളിൽ ഉള്ളവർക്കും , നിശ്ചയദാർഢ്യ വിഭാഗത്തിൽ പെടുന്നവർക്കും, കൂടെ വരുന്ന ഒരാൾക്കും സൗജന്യ സന്ദർശനത്തിന് അനുമതിയുണ്ട്. എന്നാൽ ഇവരും ഇതിനായുള്ള പ്രത്യേക പാസ് എടുക്കേണ്ടതാണ്.
ടിക്കറ്റ് ആദ്യമായി ഉപയോഗിക്കുന്പോൾ തന്നെ ഉപയോഗിച്ച ആളിന്റെ ഇമേജ് റിക്കാർഡ് ചെയ്തു സൂക്ഷിക്കുന്ന സംവിധാനത്തിലൂടെ രജിസ്ട്രേഷൻ നടത്തും. അതിനാൽ ആ ടിക്കറ്റ് ഉപയോഗിച്ച് പിന്നീട് മറ്റൊരാൾക്ക് പ്രവേശനം സാധ്യമല്ലെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
അനിൽ സി ഇടിക്കുള