കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസി കുവൈറ്റ് ആർട്ട്സ് അസോസിയേഷന്റെ സഹകരണത്തോടെ നടത്തുന്ന സാസ്കാരിക ഉത്സവം ശ്രദ്ധേയമാകുന്നു. ഇന്ത്യയിലെ വിവിധ സാസ്കാരിക തനിമ വിളിച്ചോതുന്ന സ്റ്റേജ് പരിപാടികൾ സ്വദേശികളടക്കം നിരവധി പേരെയാണ് ആകർഷിക്കുന്നത്. പത്ത് ദിവസം നീളുന്ന കലാ പരിപാടിയിലെ മുഖ്യ ആകർഷണം ഗ്ലിപ്സസ് ഓഫ് ടൈംലെസ് ഇന്ത്യ എന്ന തലക്കെട്ടിൽ പ്രദർശിപ്പിക്കുന്ന പെയിന്റിംഗുകളാണ്. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിന്റെ പത്നിയാണ് ജോയിസ് സിബി. വിവിധ രാജ്യങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ നടത്തിയ ചിത്ര പ്രദർശന പരിപാടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാങ്ങളിലെ കലാകാര·ാർ അവതരിപ്പിക്കുന്ന നൃത്ത രൂപങ്ങളും കലാ പരിപാടികളുമാണ് അരങ്ങേറുന്നത്. വൈകീട്ട് അഞ്ചിന് മുതൽ രാത്രി ഒന്പത് നടക്കുന്ന കലാ പരിപാടികൾ സെപ്റ്റംബർ 30 വരെ ഉണ്ടാകും. പ്രദർശനത്തിന്റെ ഭാഗമായി സന്ദർശകർക്കായി ലൈവ് മൈലാഞ്ചി ഷോയും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 60-ാം വാർഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് സാംസ്കാരിക ഉത്സവം നടത്തുന്നത്.
സലിം കോട്ടയിൽ