ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ സെൻട്രൽ വാർഷിക സമ്മേളനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ഡോ. രാജാഹരിപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
നമ്മുടെ രാജ്യം ഭരണ കൂട സമഗ്രാധിപത്യ സ്വഭാവത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇന്ത്യ അതിവേഗം ഒരു ഫാസിസ്റ്റ് രാജ്യമായി മാറുകയാണന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അടയാളങ്ങൾ ഒറ്റയൊറ്റയായിട്ടാണ് കാണുന്നതെങ്കിലും ഫാസിസത്തിനെതിരെ ജാഗ്രതയോടെ പ്രതിരോധം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സുജിത്ത് വി.പി. അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലെനിൻ ജി കുഴിവേലിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു, സെൻട്രൽ കമ്മറ്റി സെക്രട്ടറി സന്തോഷ് ഓമല്ലൂർ സ്വാഗതം ആശംസിച്ചു. ലോക കേരളസഭാ അംഗവും കൈരളി രക്ഷാധികാരിയുമായിട്ടുള്ള സൈമണ്‍ സാമുവേൽ, ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് യുഎഇ വൈസ് പ്രസിഡൻറ് റൂഷ് മെഹർ, സഹ രക്ഷാധികാരികളായിട്ടുള്ള സുകുമാരൻ കെ പിഎംഎ. റഷീദ്, വനിതാ കണ്‍വീനർ ബിജി സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി സന്തോഷ് ഓമല്ലൂർ പ്രവർത്തന റിപ്പോർട്ടും ജോയിന്റ് ട്രഷറർ അബ്ദുൽ ഖാദർ സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സുജിത്ത് വിപി, സുകുമാരൻ കെ.പി ഷജ്റത്ത് ഹർഷൽ, അബ്ദുല്ല എന്നിവരടങ്ങിയ പ്രസീഡിയം യോഗം നിയന്ത്രിച്ചു. 25 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ലെനിൻ ജി കുഴിവേലിൽ (പ്രസിഡന്റ്), ബൈജു രാഘവൻ , ഷജ്റത്ത് ഹർഷൽ എന്നിവരെ വൈസ് പ്രെസിഡന്റുമാരായും അബ്ദുൽ ഖാദർ എടയൂർ (സെക്രട്ടറി), വിൽസണ്‍ പട്ടാഴി , പ്രമോദ് സി എം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും, സുധീർ തെക്കേക്കര(ട്രഷറർ), സതീഷ് ഓമല്ലൂർ (ജോയിന്റ് ട്രഷറർ) നിയാസ് (സ്പോർട്സ്കണ്വീനർ), സുമന്ദ്രൻ(കൾച്ചറൽ കണ്‍വീനർ), അബ്ദുള്ള(കൾച്ചറൽ ജോയിന്റ്കണ്‍വീനർ)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.