+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ - ഡോ. സാനി എബ്രഹാം ദമ്പതികളുടെ സംസ്കാരം 25 ന്

ഓസ്റ്റിൻ: ടെക്സസിലെ ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ എബ്രഹാം ഡോ.സാനി എബ്രഹാം ദമ്പതികളുടെ സംസ്കാരം സെപ്റ്റംബർ 25 നു (ശനി) രാവിലെ 10. 12.30 വരെ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ (14619, Bo
ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ - ഡോ. സാനി എബ്രഹാം ദമ്പതികളുടെ  സംസ്കാരം 25 ന്
ഓസ്റ്റിൻ: ടെക്സസിലെ ഓസ്റ്റിനിൽ നിര്യാതരായ ഡോ.ജോൺ എബ്രഹാം - ഡോ.സാനി എബ്രഹാം ദമ്പതികളുടെ സംസ്കാരം സെപ്റ്റംബർ 25 നു (ശനി) രാവിലെ 10. 12.30 വരെ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിലെ (14619, BoisD - Arc Road, Manor, TX 78653) ശുശ്രൂഷകൾക്കുശേഷം കുക്ക് - വാൾഡൻ ക്യാപിറ്റൽ പാർക്ക് ഫ്യൂണറൽ ഹോമിൽ (Cook- Walden Capital Parks Funeral Home - 14501 North Ih-35, Pflugerville, TX 78660).

റോഡ് ഐലൻഡ് ബ്രൗൺ യൂണിവേഴ്സിറ്റി മറിയം ഹോസ്പിറ്റൽ റിട്ട. റിസർച്ച് ബയോകെമിസ്റ്റ് പെരുമ്പാവൂർ വെങ്ങോല കണ്ടനാടൻ ഡോ. ജോൺ ഏബ്രഹാം (അവറാച്ചൻ– 88) സെപ്റ്റംബർ 20 നാണ് നിര്യാതനായത്. കേരള സർവകലാശാല കെമിസ്ട്രി വിഭാഗത്തിൽ ലക്ചറർ ആയും പരേതൻ സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ വൈക്കം ചിറയിൽ കുടുംബാംഗമായ ഡോ. സാനി (88, അയലൻഡ് സ്റ്റേറ്റ് ഹോസ്പിറ്റൽ മുൻ മെഡിക്കൽ ഡയറക്ടർ) സെപ്റ്റംബർ 18 നാണ് നിര്യാതയായത്.

മക്കൾ: ജയ്‌ ഏബ്രഹാം (ഷിക്കാഗോ), ഡോ. ആൻ ഏബ്രഹാം (ഓസ്റ്റിൻ), ലിസ്ബി ഏബ്രഹാം (കാരി, നോർത്ത് കരോളൈന). മരുമക്കൾ: ആൻ മാത്യു (ഷിക്കാഗോ), കാരൻ ഏബ്രഹാം (കാരി, നോർത്ത് കരോളൈന). കൊച്ചുമക്കൾ : സമ്മർ, ഡെവിൻ, സൈലസ്, ലീല, കീറ.

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം താഴെപറയുന്ന ലിങ്കുകളിൽ ലഭ്യമാണ്.

https://www.dignitymemorial.com/obituaries/pflugerville-tx/sany-abraham-10365273

.https://player.vimeo.com/video/611360085?h=ee5f4c431e

ജീമോൻ റാന്നി