+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലഡൽഫിയ ലിബർട്ടി കപ്പ് സോക്കർ ടൂർണമെന്‍റ്; ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സും ഡെലവർ യുണൈറ്റഡും ചാമ്പ്യന്മാർ

ഫിലഡൽഫിയ: നോർത്തീസ്റ്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ലിബർട്ടി കപ്പ് സോക്കർ ടൂർണമെന്‍റിൽ ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സും ഡെലവർ യുണൈറ്റഡും ചാമ്പ്യന്മാർസെപ്റ്റംബർ 18 നു നടന്ന ടൂർണമെന്‍റിൽ അമേ
ഫിലഡൽഫിയ ലിബർട്ടി കപ്പ് സോക്കർ ടൂർണമെന്‍റ്;  ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ  ചലഞ്ചേഴ്സും ഡെലവർ യുണൈറ്റഡും ചാമ്പ്യന്മാർ
ഫിലഡൽഫിയ: നോർത്തീസ്റ്റ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ലിബർട്ടി കപ്പ് സോക്കർ ടൂർണമെന്‍റിൽ ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സും ഡെലവർ യുണൈറ്റഡും ചാമ്പ്യന്മാർ

സെപ്റ്റംബർ 18 നു നടന്ന ടൂർണമെന്‍റിൽ അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നായി 14 ടീമുകളാണ് പങ്കെടുത്തത്.

സെവൻസ് മത്സരത്തിൽ ഫില്ലി ആഴ്സണൽസിനെതിരെ എതിരില്ലാത്ത 2 ഗോളുകൾ നേടിയാണ് ഡെലവർ യുണൈറ്റഡ് ചാമ്പ്യൻമാരായത്.

ഇലവൻസ് ഫൈനലിൽ ന്യൂയോർക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്സും ഫില്ലി അർഷെൽസും ഏറ്റുമുട്ടിയപ്പോൾ നിശ്ചിത സമയവും ഓവർ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ന്യൂയോർക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ഫിലഡൽഫിയ ലിബർട്ടി കപ്പിൽ മുത്തമിട്ടത്.

ഗോൾഡൻ ബൂട്ട് കനിഷ് നസ്രത് (ഫില്ലി ആഴ്സണൽസ്), ബെസ്റ്റ് ഗോളി സോണൽ ഐസക് (ഫില്ലി ആഴ്സണൽസ്) , ബെസ്റ്റ് ഡിഫൻഡർ ഗൗതം (ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ) മോസ്റ്റ് വാല്യൂബിൾ പ്ലെയർ സുമിൻ രവീന്ദ്രൻ (ന്യൂയോർക്ക് വെസ്റ്റ്ചെസ്റ്റർ ചലഞ്ചേഴ്‌സ് ) എന്നിവർ അർഹരായി.

കോവിഡ് മൂലം കഴിഞ്ഞവർഷം നടത്തുവാൻ സാധിക്കാതെ പോയ മത്സരം ഈ വർഷം ഏറ്റവും വിജയകരമായി നടത്തുന്നതിന് സംഘാടകർക്ക് സാധിച്ചു. മത്സരം വീക്ഷിക്കുവാൻ ഫിലഡൽഫിയയിലെയും സമീപ പ്രദേശങ്ങളിൽ നിന്നുമായി വളരെയധികം ആളുകൾ എത്തിച്ചേർന്നു.

വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി രണ്ടുദിവസമായി മത്സരങ്ങൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.

സ്പോൺസോർസിന്‍റെ അകമഴിഞ്ഞ സഹായസഹകരണങ്ങൾക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു.

ജീമോൻ റാന്നി