+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒഎൻസിപി കുവൈറ്റ് വെബിനാർ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി, ഇന്ത്യയുടെ 75 ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെയും ഇന്ത്യ കുവൈറ്റ് 60 മത് നയതന്ത്ര വാർഷികത്തിന്‍റേയും ഭാഗമായി "ലോക് ഡൗണിന്‍റെ പ്രശ്നങ്ങളും ഇന്
ഒഎൻസിപി  കുവൈറ്റ്   വെബിനാർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി, ഇന്ത്യയുടെ 75 -ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെയും ഇന്ത്യ കുവൈറ്റ് 60 - മത് നയതന്ത്ര വാർഷികത്തിന്‍റേയും ഭാഗമായി "ലോക് ഡൗണിന്‍റെ പ്രശ്നങ്ങളും ഇന്നത്തെ കുട്ടികളും' എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.

എൻസിപി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു. ഒഎൻസിപി കുവൈറ്റ് പ്രസിഡന്‍റ് ജീവ്‌സ് എരിഞ്ചേരി അധ്യ വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അരുൾ രാജ് കെ.വി. സ്വാഗതം പറഞ്ഞു. ഡോ. ഷാജു ഇടമന (എം ആർ സി പി സി എച്ച് - സ്പെഷാലിറ്റി പീഡിയാട്രീഷൻ യുകെ ), മഹേഷ് അയ്യർ (പ്രിൻസിപ്പൽ - സ്മാർട്ട് ഇന്ത്യൻ സ്കൂൾ ) എന്നിവർ വിഷയാവതരണം നടത്തുകയും പരിപാടിയിൽ പങ്കെടുത്തവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.

സാമൂഹിക പ്രവർത്തകരായ അലക്സ് മാത്യു, നൂറുൽ ഹസൻ, ഫൈസൽ, ഗഫൂർ പിലാത്തറ, ഒ എൻസി പി ജോയിന്‍റ് ട്രഷറർ ശ്രീബിൻ ശ്രീനിവാസൻ ,എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു സ്റ്റീഫൻ, രവി മണ്ണായത്ത് എന്നിവരും സംഘടനാംഗങ്ങളും പങ്കെടുത്തു. ഒ എൻ സി പി ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.