+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എംസിസി ഓഫ് നോര്‍ത്ത് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു

ഷിക്കാഗോ: കത്തോലിക്കാ സഭയ്ക്കും സഭാ അധ്യക്ഷനുമെതിരേയുള്ള വിമര്‍ശനങ്ങളും സംഭവവികാസങ്ങളും എസ്എംസിസി ഓഫ് നോര്‍ത്ത് അമേരിക്ക ചര്‍ച്ച ചെയ്തു. ദേശിയ പ്രസിഡന്‍റ് സിജില്‍ പാലയ്ക്കലോടിയുടെ അധ്യക്ഷതയില്‍
എസ്എംസിസി ഓഫ് നോര്‍ത്ത് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചു
ഷിക്കാഗോ: കത്തോലിക്കാ സഭയ്ക്കും സഭാ അധ്യക്ഷനുമെതിരേയുള്ള വിമര്‍ശനങ്ങളും സംഭവവികാസങ്ങളും എസ്എംസിസി ഓഫ് നോര്‍ത്ത് അമേരിക്ക ചര്‍ച്ച ചെയ്തു.

ദേശിയ പ്രസിഡന്‍റ് സിജില്‍ പാലയ്ക്കലോടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്‍റെ ദീര്‍ഘവീക്ഷണവും അവസരോചിതമായ ഇടപെടലും ഈ കാലഘട്ടത്തിനും സാഹചര്യങ്ങള്‍ക്കും യോജിച്ചതാണെന്ന് ദേശീയ സെക്രട്ടറിയും ഗ്ലോബല്‍ സെക്രട്ടറിയുമായ മേഴ്‌സി കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവും വിധേയത്വവും പ്രഖ്യാപിച്ച് എസ്എംസിസി ഗ്ലോബല്‍ ചെയര്‍മാനും ഗ്ലോബല്‍ വൈസ് പ്രസിഡന്‍റുമായ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി സംസാരിച്ചു.

സഭയുടേയും സഭാ മക്കളുടേയും ഉന്നതിയില്‍ തടസമാകുന്ന പ്രവര്‍ത്തികളെ ശക്തമായി നേരിടുമെന്നു വൈസ് പ്രസിഡന്‍റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അറിയിച്ചു.

സഭയ്ക്കും സഭാധികാരികള്‍ക്കുമെതിരേയുള്ള തെറ്റായ വിമര്‍ശനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

മാര്‍ കല്ലറങ്ങാട്ടിന്‍റെ ദീര്‍ഘവീക്ഷണത്തിനും അവസരോചിതമായ ഇടപെടലിനും ദൈവത്തിനു നന്ദി പറയുന്ന യോഗ തീരുമാനങ്ങള്‍ ഇന്ത്യയിലും കേരളത്തിലുമുള്ള ഭരണാധികാരികളെ രേഖാമൂലം അറിയിക്കുമെന്ന് പ്രസിഡന്‍റ് സിജില്‍ പാലയ്ക്കലോടി അറിയിച്ചു.

എല്‍സി വിതയത്തില്‍, മാത്യു തോയലില്‍, മാത്യു ചാക്കോ കൊച്ചുപുരയ്ക്കല്‍, ജോസഫ് പയ്യപ്പള്ളില്‍, ജിയോ കടവേലില്‍, കുര്യാക്കോസ് ചാക്കോ എന്നിവരും പിതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യോഗത്തില്‍ പങ്കുചേർന്നു.

ജോയിച്ചന്‍ പുതുക്കുളം