കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ ലത്തീഫ് അൽഫാരസിനെ സന്ദർശിച്ചു . ഇന്ത്യൻ എഞ്ചിനീയർമാരുടെ പ്രശ്നങ്ങളും പ്രവാസ വിഷയങ്ങളും ഹൈഡ്രോകാർബണുകൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.
സിബി ജോർജ് അംബാസഡറായി ചുമതലയേറ്റതിനുശേഷം എഞ്ചിനീയർമാരുടെ എൻഒസിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സജീവമായാണ് ഇടപെടുന്നത്. വിവിധ സർക്കാർ വകുപ്പുകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഏറെ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്.
സലിം കോട്ടയിൽ