+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ കു​വൈ​റ്റ് സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ത്ത് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ത്യ​ൻ അം​ബ
ഇ​ന്ത്യ കു​വൈ​റ്റ് സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് പ​ത്ത് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സാം​സ്കാ​രി​കോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്, കു​വൈ​റ്റ് ആ​ർ​ട്സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ റ​സൂ​ൽ സ​ൽ​മാ​ൻ, ജോ​യ് സി​ബി ജോ​ർ​ജ് എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ എ​ൻ​സി​കാ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ക​മേ​ൽ അ​ബ്ദു​ൽ ജ​ലീ​ൽ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദേ​ശ എം​ബ​സി പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജോ​യ്സ് സി​ബി​യു​ടെ "ഗ്ലിം​പ്സ​സ് ഓ​ഫ് ടൈം​ലെ​സ് ഇ​ന്ത്യ​' എ​ന്ന പേ​രി​ൽ ചി​ത്ര ക​ലാ പ്ര​ദ​ർ​ശ​ന​വും മേ​ള​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ൽ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ബ​ന്ധ​മാ​ണെ​ന്നും സ​ന്പ​ന്ന​വും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​ള്ള​തെ​ന്നും അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ 75 -ആം ​സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഇ​ത്ത​ര​മൊ​രു ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു​ശേ​ഷം ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​നം ന​ട​ന്നു. കു​ച്ചു​പ്പു​ടി, ക​ഥ​ക്, ഭ​ര​ത​നാ​ട്യം തു​ട​ങ്ങി​യ ഇ​ന്ത്യ​ൻ നൃ​ത്ത​രൂ​പ​ങ്ങ​ളും ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

സ​ലിം കോ​ട്ട​യി​ൽ